അച്ഛനെ സ്കൂളിലെ മീറ്റിങ്ങിന് കൂടെ കൊണ്ടുപോകാൻ അവൾക്ക് വലിയ മടിയായിരുന്നു കാരണം അച്ഛനെ കാണാൻ ഒരു ഭംഗിയുമില്ല എന്നാണ് അവളുടെ വാദം തന്റെ അച്ഛൻ വിദ്യാഭ്യാസവും ഇല്ല എപ്പോഴും മുഷിഞ്ഞ വസ്ത്രം അണിഞ്ഞ് വിയർത്ത് ഒലിച്ചു ഇരിക്കുകയും ചെയ്യും എന്നാണ് അവളുടെ പരാതി അവളുടെ അമ്മയ്ക്കും അതുതന്നെയായിരുന്നു തന്റെ ഭർത്താവിനെ മറ്റുള്ളവരുടെ മുമ്പിൽ എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല എന്ന നിലപാടായിരുന്നു.
അതുകൊണ്ടുതന്നെ സ്കൂളിലേക്ക് മീറ്റിങ്ങിന് പോകാൻ വേണ്ടി അച്ഛനെ കൊണ്ട് ചെല്ലണം എന്ന് പറഞ്ഞപ്പോൾ അമ്മയുടെ നിർദ്ദേശപ്രകാരം അമ്മാവനമായി പോകാൻ അവളോട് പറഞ്ഞു. എന്നാൽ ഇത് കേട്ട് അച്ഛനെ വലിയ സങ്കടമായി കാരണം തനിക്ക് വിദ്യാഭ്യാസമില്ല എന്നാൽ തന്റെ മകൾക്ക് വിദ്യാഭ്യാസം ഉണ്ടാകണമെന്ന് കരുതിയാണ് അവളെ പഠിപ്പിച്ചത്. സ്കൂളിലെ മീറ്റിങ്ങിന് അവൾ എത്തി എല്ലാ പരിപാടികളും നടന്നുകൊണ്ടിരിക്കുകയായിരുന്നു.
അതിനിടയിൽ പ്രിൻസിപ്പൽ വന്ന ഒരു വിശിഷ്ട അതിഥിയെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ഉണ്ട് നമ്മുടെ സ്കൂളിലെ രണ്ട് അനാഥ കുട്ടികളെ പഠിപ്പിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുന്നു എന്നു പറഞ്ഞു വേദിയിലേക്ക് ആളെ കണ്ട് എല്ലാവരും കൈയ്യടിച്ചു എന്നാൽ അവൾക്ക് കയ്യടിക്കാൻ സാധിച്ചില്ല. കണ്ണിൽ നിന്നും കണ്ണുനീരായിരുന്നു വന്നത് കാരണം കണ്ടത് തന്നെ അച്ഛനെയായിരുന്നു അദ്ദേഹം മൈക്കയിൽ സംസാരിച്ചു. ഇന്നെനിക്ക് വളരെ.
സന്തോഷമുള്ള ദിവസമാണ് എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് തന്നെഇനി ആരും വിദ്യാഭ്യാസത്തിന്റെ വില അറിയാതെ ജീവിക്കരുത് അല്ലെങ്കിൽ അറിയാതെ ഇരിക്കരുത് എന്ന് കരുതിയാണ് ഈ കുട്ടികളെ ഞാൻ പഠിപ്പിച്ചത് എന്റെ കുഞ്ഞിനെ ഞാൻ പഠിപ്പിക്കാൻ ശ്രമിച്ചു വളർന്നു വലുതാകുമ്പോൾ അവൾക്ക് എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് ഒരു വലിയ കുറവായി തന്നെ അവൾ കണ്ടു. എന്നാൽ ഈ കുട്ടികൾക്ക് ഒരിക്കലും ആ ഗതി ഉണ്ടാകില്ല. അച്ഛൻ വാക്കുകൾ അവസാനിപ്പിച്ച വേദിയിൽ നിന്നും ഇറങ്ങി അവളുടെ കണ്ണുകൾ നിറഞ്ഞു.