തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ അമ്മയാണ്. അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക് എല്ലാവർക്കും ഇത് കേട്ടാൽ കണ്ണ് നിറയും.

പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് ലഭിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എല്ലാ കുട്ടികളെയും വേദിയിലേക്ക് ക്ഷണിക്കുകയും അവർക്ക് വേണ്ട സമ്മാനങ്ങൾ നൽകുകയും ചെയ്തു . ഒടുവിൽ ഒന്നാമതായി റാങ്ക് മേടിച്ച അരുണിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അവതാരിക ചോദിച്ചു ഇപ്പോൾ എന്താണ് പറയാനുള്ളത് എന്ന് അവൻ മൈക്ക എടുത്തതിനുശേഷം ചുറ്റുമുള്ള ആൾക്കൂട്ടത്തിലേക്കാണ് നോക്കിയത് അതിൽ തന്നെ അമ്മയുണ്ട് എന്നവൻ അറിയാം.

   

അപ്പോൾ അവൻ കണ്ടു ഒരു ക്ലാസ് മുറിയുടെ വരാന്തയിൽ ചാരിനിന്ന് മകന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്ന അമ്മയെ.അവൻ പറഞ്ഞു എന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ എന്റെ അമ്മയാണ് എന്റെ അമ്മയ്ക്ക് പപ്പടം ഉണ്ടാക്കുന്ന ജോലിയാണ് അത്രയും തിരക്കിന്റെ ഇടയിലും അല്ലെങ്കിൽ അത്രയും ചെറിയൊരു ജോലിയിലും അമ്മ എനിക്ക് വേണ്ട എല്ലാ സന്തോഷങ്ങളും കണ്ടെത്തിയിരുന്നു എന്നെ നന്നായി പഠിപ്പിച്ചു ഇനി അതിനുവേണ്ട.

എല്ലാ സൗകര്യങ്ങളും അമ്മ ഉണ്ടാക്കി തന്നു പലപ്പോഴും ക്ലാസ്സ് ഇല്ലാതാകുമ്പോൾ എന്റെ അമ്മയെ സഹായിക്കാൻ ഞാനും പോകും മഴയുള്ള സമയത്ത് എന്റെ പുസ്തകങ്ങൾ നനയാതിരിക്കാൻ അമ്മ ഓടുന്നത് ഞാൻ കാണുന്നതാണ് പലപ്പോഴും പരീക്ഷയുണ്ടാകുന്ന സമയത്ത് എനിക്ക് കൂട്ടായ്മ ഉറക്കം ഇല്ലാതെ ഇരിക്കും ഉറങ്ങിക്കോളാൻ പറഞ്ഞാൽ അമ്മ അത് കേൾക്കുകയും ഇല്ല എനിക്ക് ചായയും മറ്റും കൊണ്ട് തന്നെ എന്റെ കൂടെ തന്നെ ഇരിക്കും.

എന്റെ ചെറിയ വിജയങ്ങൾ ആണെങ്കിലും അമ്മ അതിൽ വളരെയധികം സന്തോഷവതിയായിരുന്നു അമ്മ തന്ന പ്രോത്സാഹനമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എനിക്കെന്റെ അമ്മ സമ്മാനം തന്നാൽ മതി എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു . അമ്മയെ വേദിയിലേക്ക് ക്ഷണിച്ച് അമ്മ സമ്മാനം നൽകുകയും അതുപോലെ മകനെ കെട്ടിപ്പിടിക്കുകയും എല്ലാം ചെയ്തു വേദിയിലിരിക്കുന്നവരും കാണികളും എല്ലാം തന്നെ അമ്മയുടെയും മകനെയും സന്തോഷം കണ്ട് കണ്ണുകൾ നിറഞ്ഞു.