നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളെ എത്രത്തോളം സ്നേഹിക്കാറുണ്ട് ഒരു വയസ്സിന് വ്യത്യാസമുള്ള സഹോദരങ്ങളും ഒരുപാട് വയസ്സിന് വ്യത്യാസങ്ങൾ ഉള്ള സഹോദരങ്ങൾ തമ്മിൽ വളരെയധികം വ്യത്യാസമാണ് ഉള്ളത്. ഒരുപാട് പ്രായവ്യത്യാസമുള്ള സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം പലപ്പോഴും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന് അപ്പുറം ഒരു മാതൃസ്നേഹം ആയിരിക്കും അവരിൽ ഉണ്ടാവുക.
അവർ പലപ്പോഴും തന്റെ കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ ആയിരിക്കും അനിയന്മാരെയും അനിയത്തിമാരെയും നോക്കുന്നത് അവർ തമ്മിൽ മാതൃസ്നേഹം നിറഞ്ഞു നിൽക്കും. ഇവിടെ അത്തരത്തിൽ ഒരു ചേച്ചിയെയും അനിയനെയും നമുക്ക് കാണാം. ചേച്ചി വിദേശത്തേക്ക് പോവുകയാണ് എന്താവശ്യത്തിനാണ് പോകുന്നത് എന്ന് വ്യക്തമായി പറയുന്നില്ല. എന്നിരുന്നാൽ തന്നെയും തന്റെ അനിയനെ വേർപിവാൻ ചേച്ചിക്ക് സാധിക്കുന്നില്ല എയർപോർട്ടിൽ നിന്നുകൊണ്ടുള്ള ചേച്ചിയുടെ.
കണ്ണുനീർ കാണുമ്പോൾ നമുക്ക് സഹിക്കാൻ സാധിക്കില്ല എന്നാൽ ചേച്ചിയുടെ കണ്ണുനീർ തുടച്ചു കൊടുക്കുകയാണ് കുഞ്ഞനിയൻ ചെയ്യുന്നത് ചേച്ചിയെ കെട്ടിപ്പിടിച്ചും സമാധാനിപ്പിക്കാൻ കുറെ കാര്യങ്ങൾ പറഞ്ഞു കണ്ണുനീർ തുടച്ചും അവൻ ചേച്ചിയെ സങ്കടങ്ങളിൽ നിന്നും മാറ്റുവാൻ ശ്രമിക്കുകയാണ് എന്നാൽ സങ്കടം സഹിക്കവയ്യാതെ.
വീണ്ടും വിങ്ങിപ്പൊട്ടുകയാണ് ചേച്ചി. ഇവരുടെ മാതാപിതാക്കൾ എത്രയോ ഭാഗ്യം ചെന്നവരാണ് തന്റെ കുഞ്ഞനുജനെ ഒരു മകനെപ്പോലെ നോക്കുന്ന ചേച്ചി. അവരുടെ അച്ഛനമ്മമാർക്ക് സമാധാനിക്കാം അവരുടെ കാലം കഴിഞ്ഞാലും രണ്ടുപേരുടെയും സ്നേഹം അതുപോലെതന്നെ നിലനിൽക്കുമല്ലോ എന്ന് ആലോചിച്ചു. ഇതുപോലെയുള്ള ഒരു അവസ്ഥ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ. നിങ്ങൾക്കും ഇതുപോലെ ഒരുപാട് വയസ്സിന് വ്യത്യാസമുള്ള സഹോദരങ്ങൾ ഉണ്ടോ.