അച്ഛനെ വൃദ്ധസദനത്തിൽ ആക്കി തറവാട് വിൽക്കാൻ വന്ന മകൻ എത്തിയതിനുശേഷം സംഭവിച്ചത് കണ്ടോ.

വീട് വിൽക്കുന്നതിനു വേണ്ടിയാണ് വിദേശത്തുനിന്നും ആ മകനെത്തിയത് തന്റെ അച്ഛനെ നാട്ടിൽ നോക്കാൻ ആരുമില്ലാത്തതുകൊണ്ട് തന്നെ വൃദ്ധസദനത്തിൽ ആക്കിയിരിക്കുകയായിരുന്നു എന്നാൽ അവൻ അച്ഛനെ കാണാൻ ഒരു ദിവസം വരും എന്നു മാത്രമേ പറഞ്ഞുള്ളൂ പക്ഷേ അച്ഛന്റെ നിർബന്ധമായിരുന്നു ഒരു ദിവസം അച്ഛന്റെ കൂടെ ഉണ്ടാവണം എന്നുള്ളത് മകൻ ഒടുവിൽ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ മകൻ അച്ഛന്റെ കൂടെ ഒരു ദിവസം ആ വൃദ്ധസദനത്തിൽ ഒരു ദിവസം കഴിഞ്ഞു.

   

ചിട്ടയായ ഭക്ഷണം ഉറക്കം ഓരോ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇതൊന്നും തന്നെ ആ മകനെ സംബന്ധിച്ച് അവിടെ ചെയ്യാൻ സാധിച്ചില്ല. വൈകുന്നേരം എപ്പോഴും ജനാലയുടെ പുറത്തുകൂടി നോക്കിനിൽക്കുന്ന അച്ഛനെ കണ്ട് അവൻ ചോദിച്ചു അച്ഛൻ എന്താണ് നോക്കുന്നത് എന്ന് ഉടനെ അച്ഛൻ പറഞ്ഞു എനിക്ക് ജനാലയിലൂടെ നോക്കുമ്പോൾ നിന്റെ അമ്മയെ കാണാം നിന്റെ കുഞ്ഞുങ്ങളെ കാണാം അവരുടെ കൂടെ നിന്റെ അമ്മ കളിക്കുന്നത് കാണാം.

മകനെ സങ്കടമായി ഒടുവിൽ അച്ഛൻ ഒരു ആഗ്രഹം പറഞ്ഞു പഴയ വീട്ടിലേക്ക് പോകണമെന്ന് മകൻ അതിനുവേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തു അങ്ങനെ രാത്രിയിൽ അവർ അവരുടെ വീട്ടിലേക്ക് എത്തി ഉറങ്ങി പകുതി കഴിഞ്ഞപ്പോൾ മകന്റെ റൂമിലേക്ക് അച്ഛൻ കടന്നുവന്നു. അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു മോനെ ഇനി ഞാൻ ഇവിടെ നിന്നും വരുന്നില്ല.

ഇവിടെത്തന്നെ നിന്നോളാം അവളുടെ സാന്നിധ്യം ഇവിടെയുണ്ട് ആ സ്ഥലത്തല്ലേ ഞാൻ നിൽക്കേണ്ടത്. നീ നിന്റെ മക്കളെയും കൊണ്ട് എല്ലാവർഷവും ഇവിടേക്ക് വായോ നമുക്കെല്ലാവർക്കും സന്തോഷത്തോടെ ഇവിടെ കഴിയാം. അതും പറഞ്ഞ് മകന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തപ്പോൾ മകൻ ഉണർന്നു നേരെ അച്ഛന്റെ റൂമിലേക്ക് പോയി അപ്പോഴേക്കും അച്ഛൻ മടങ്ങിയിരുന്നു.