ആശ ടീച്ചറുടെ റിട്ടയർമെന്റ് ഫംഗ്ഷൻ നടത്തുന്നതിനുള്ള തിരക്കിലായിരുന്നു സ്റ്റാഫ് റൂമിൽ എല്ലാ ടീച്ചർമാരും. മുൻപ് ടീച്ചറുടെ വിദ്യാർഥികൾ ആയിരുന്നവരെ സ്കൂളിലേക്ക് കൊണ്ടുവരാനും അവരോട് ആശംസകൾ പറയാനുമായിട്ടുള്ള തിരക്കിലായിരുന്നു എല്ലാവരും അതിനിടയിലാണ് മിനി ടീച്ചറെ അവർ കണ്ടത് ആശ ടീച്ചറുടെ ഒരു വിദ്യാർത്ഥി അല്ലായിരുന്നു മിനി ടീച്ചർ ടീച്ചർ തന്നെ ആശംസ പറയട്ടെ എന്ന് അവിടെ ഉണ്ടായിരുന്ന ഒരു ടീച്ചർ പറഞ്ഞു ഉടനെ മിനി ടീച്ചർ പറഞ്ഞു.
ഞാനല്ല അത് പറയേണ്ടത് സലിം ആണ് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന സലീം. ഏത് ഇന്ത്യയിലെ ഇഡലി ബിസിനസുകാരൻ ആയിട്ടുള്ള സലീമോ അയാൾ എല്ലാം നമ്മുടെ സ്കൂളിലേക്ക് വരുമോ വരും അവൻ തന്നെയാണ് വരേണ്ടത് അത് അവനാണ് പറയേണ്ടത് മിനി ടീച്ചർ മനസ്സിൽ ഉറപ്പിച്ചു. സ്കൂളിന്റെ മുൻപിൽ തട്ടുകട നടത്തിയിരുന്ന അഹമ്മദ് ഇക്കയുടെ മകൻ. മുഷിഞ്ഞ വസ്ത്രം ഇട്ട് ക്ലാസ്സിൽ എന്നും വന്നിരുന്ന അവൻ ഉച്ചഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ക്ലാസ്സിൽ എത്തിയിരുന്നു നന്നായി.
പഠിക്കുമായിരുന്നു മാത്രമല്ല വൈകുന്നേരങ്ങളിൽ ക്ലാസ്സ് കഴിഞ്ഞ് അവൻ നേരെ ചായക്കടയിലേക്ക് പോകും അവിടത്തെ പാത്രങ്ങൾ ആയിരുന്നു അവന്റെ കൂട്ടുകാർ. ഒരിക്കൽ ക്ലാസ്സിൽ ടീച്ചർ വലുതാകുമ്പോൾ ആരാകണമെന്ന് ചോദിച്ചപ്പോൾ അവൻ പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന് പറഞ്ഞു അല്ലെങ്കിലും തട്ടുകടയിൽ നിൽക്കുന്നവർ വേറെ എന്താ ആഗ്രഹിക്കാനാ ടീച്ചർ അവനെ കളിയാക്കി പക്ഷേ അവന്റെ കുഞ്ഞു മനസ്സിനെ അത് വളരെ വേദനിപ്പിച്ചു.
പിന്നീട് അവൻ ക്ലാസിലേക്ക് വന്നിട്ടില്ല പിന്നെ നാടുവിട്ടു എന്നും കേട്ടു. വർഷങ്ങൾക്കുശേഷം വീണ്ടും എനിക്ക് അവനെ സുഹൃത്തായി ലഭിച്ചു അവൻ സ്കൂളിലേക്ക് വന്നപ്പോൾ എല്ലാവരും തന്നെ ഞെട്ടി ഞാൻ പറഞ്ഞിട്ടാണ് അവൻ എത്തിയത് പ്രസംഗം എല്ലാം തന്നെ അവൻ നന്നായി നിർവഹിച്ചു. ഒടുവിൽ ടീച്ചർ അവനോട് മാപ്പ് പറയാനായി പോയപ്പോൾ അവൻ പറഞ്ഞു വേണ്ട ടീച്ചർ അന്ന് പറഞ്ഞ കളിയാക്കലുകൾ ആണ് എന്നെ ഈ നിലയിൽ എത്തിച്ചത് അതുകൊണ്ട് എനിക്ക് എന്നും ടീച്ചറുടെ നന്ദി മാത്രമേ ഉള്ളൂ.