കേരളത്തിലെ റോഡുകളെ കുറിച്ച് നമുക്ക് ഒരു പൊതുവായ അറിവുണ്ട്. കാരണം പലയിടങ്ങളിലും കൊണ്ടും കുഴിയും നിറഞ്ഞ റോഡുകൾ ആയിരിക്കും നമ്മൾ കൂടുതലായും കണ്ടിട്ടുണ്ടാവുക എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പല സ്ഥലങ്ങളിൽ എപ്പോഴും അഴുക്കുപിടിച്ച കിടക്കുന്ന റോഡുകളും ഉണ്ടായിരിക്കും. നമ്മുടെ വീടിനോട് ചേർന്നുള്ള മുറ്റവും വീടിനോട് ചേർന്നുള്ള റോഡും വൃത്തിയായി സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണെങ്കിലും പലപ്പോഴും നമ്മൾ സ്വന്തം കാര്യം മാത്രമാണ് നോക്കാറുള്ളത്.
എന്നാൽ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവർ ഈ ഉമ്മയുടെ പ്രവർത്തി കണ്ടുപഠിക്കേണ്ടത് തന്നെയാണ് ഇതുപോലെയുള്ള മനസ്സ് ഇന്ന് കാണാൻ കിട്ടുന്നത് തന്നെ വളരെയധികം ബുദ്ധിമുട്ടാണ്. സ്വന്തം വീടിന്റെ പരിസരം മാത്രമല്ല സ്വന്തം വീട്ടിലേക്ക് വരുന്ന വഴിയും റോഡും എല്ലാം ഉമ്മ വളരെ വൃത്തിയോടെ അടിച്ചു വൃത്തിയാക്കുകയാണ്. ചുറ്റും മരങ്ങൾ ഉള്ളതുകൊണ്ടുതന്നെ എപ്പോഴും ഇലകൾ വീണ് അവിടെയെല്ലാം തന്നെ അഴുക്കുകൾ ആയിരിക്കും.
അതുകൊണ്ടുതന്നെ ഉമ്മ ചൂലും എടുത്തുകൊണ്ട് എന്നും രാവിലെ ആ വഴി മുഴുവൻ അടിച്ച വൃത്തിയാക്കുകയാണ്. ഉമ്മ ചെയ്യുന്നത് ആരും പറഞ്ഞിട്ടോ പ്രതിഫലം ആഗ്രഹിച്ചിട്ടോ അല്ല. സമൂഹത്തെക്കുറിച്ച് മറ്റുള്ളവരുടെ നന്മയെക്കുറിച്ചും ഉമ്മ ചിന്തിക്കുന്നത് കൊണ്ട് മാത്രമാണ് ഇതുപോലെ പ്രവർത്തിക്കാൻ കഴിയുന്നത് നമ്മൾ എത്ര പേരാണ് ഇതുപോലെയുള്ള ചെറിയ കാര്യമെങ്കിലും ചെയ്യാറുള്ളത്. മറ്റുള്ളവരുടെ ഒരു നല്ല വാക്ക് പോലും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് വേണ്ടി .
നമ്മൾ ചെയ്യുന്ന ഓരോ നല്ല പ്രവർത്തികൾക്കും ഉള്ള പ്രതിഫലം നമുക്ക് ഒരിക്കൽ കിട്ടുക തന്നെ ചെയ്യും അത് ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തിലായിരിക്കാം എന്നാൽ അത് നമുക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. സ്വന്തം കാര്യം നോക്കുന്നവരോടൊപ്പം തന്നെ സമൂഹത്തിനോടും കുറച്ച് സ്നേഹവും കരുതലും നമ്മൾ കാണിക്കേണ്ടതുണ്ട് അത് നമ്മുടെ കുട്ടികളെയും പറഞ്ഞ് മനസ്സിലാക്കണം അവർക്കെല്ലാം തന്നെ ഉമ്മയെ നല്ലൊരു ഉദാഹരണമായി കാണിച്ചു കൊടുക്കാൻ സാധിക്കും.