മൂന്ന് നാല് ദിവസത്തെ ലീവ് കിട്ടിയപ്പോഴായിരുന്നു മഹാദേവൻ വീട്ടിലേക്ക് എത്തിയത്. വീട്ടിലേക്ക് എത്തിയ ഉടനെ തന്നെ അവൻ കാണുന്ന കാഴ്ച വീട്ടിലെ എല്ലാവരും തന്നെ മുന്നിൽ നിൽക്കുന്നതാണ് കണ്ടത് തന്റെ വീട് ഒരു കൂട്ടുകുടുംബമാണ് എല്ലാവരും ഉണ്ട്. തന്റെ രണ്ട് അനിയന്മാരും അവരുടെ ഭാര്യമാരും എല്ലാവരും. തന്റെ ഭാര്യ കരയുന്നതും അയാൾ കണ്ടു എന്നാൽ തന്നെ കണ്ടതോടെ എല്ലാവരും ചർച്ചകൾ അവസാനിപ്പിച്ച് പിരിഞ്ഞുപോയി പിന്നീട് കുട്ടികളോട് ചോദിച്ചപ്പോഴാണ്.
മനസ്സിലായത് ചെറിയച്ഛന്റെ രണ്ടാമത്തെ മകളെ സ്കൂളിലേക്ക് പറഞ്ഞുവിടാൻ അമ്മ വൈകി പോയി എന്ന്.അവന്റെ ഭാര്യ ഉള്ളപ്പോൾ എന്തിനാണ് എന്റെ ഭാര്യ അവന്റെ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് പറഞ്ഞുവിടുന്നത് ആദ്യം എനിക്ക് മനസ്സിലായില്ല പിന്നീട് ആണ് ആ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞത് എല്ലാവരുടെ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് അവൾ മാത്രമായിരുന്നു രാത്രിയിൽ വളരെ വൈകിയാണ്.
അവൾ എന്റെ അടുത്ത് വരാറുള്ളത് അതുപോലെ രാവിലെ നേരത്തെ പോവുകയും ചെയ്യും ഇനി ഇത് ഇവിടെ ശരിയാകില്ല എന്ന് മനസ്സിലാക്കി മഹാദേവൻ കുറച്ചു കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു. രാവിലെ നേരത്തെ എഴുന്നേറ്റ് രണ്ട് അനിയന്മാരുടെ മായി പറഞ്ഞു ഞങ്ങൾ ഇന്നു പുറത്തു പോകുന്നു വീട്ടിലെ കാര്യങ്ങൾ എല്ലാം ഇനി നിങ്ങൾ നോക്കണം എന്ന് അത് രണ്ട് ദിവസമായിരുന്നില്ല ഒരുമാസത്തോളം ഭാര്യയും കൊണ്ട് മഹാദേവൻ എല്ലായിടത്തും കറങ്ങി. തിരികെ വീട്ടിലെത്തിയപ്പോൾ വിചാരിച്ചതുപോലെ.
അമ്മ ദേഷ്യത്തിലായിരുന്നു മാത്രമല്ല വീട്ടിൽ ഒരു പുതിയ വേലക്കാരിയും വന്നിരിക്കുന്നു. ഉടനെ അമ്മ ഭാര്യയെ കണ്ടതോടെ ഇനി വേലക്കാരിയെ പറഞ്ഞു വിടാം എന്ന് പറയുകയും ചെയ്തു ഇത് കേട്ട് മഹാദേവൻ പറഞ്ഞു വേലക്കാരിയെ പറഞ്ഞു വിടുന്നതും ഇടാത്തതും നിങ്ങളുടെ ഇഷ്ടം എന്നാൽ എന്റെ ഭാര്യയും മക്കളെയും കൊണ്ട് ഞാൻ ഇവിടെ നിന്നും പോകുന്നു. നിങ്ങളുടെ വേലക്കാരിയാക്കാൻ വേണ്ടിയല്ല എന്റെ ഭാര്യയെ ഞാൻ ഇങ്ങോട്ടേയ്ക്ക് വന്നത് അവൾ ഇനി എന്റെ കൂടെ ജീവിക്കും.