അച്ഛനെ കാണാൻ ഒരു ഭംഗില്ല. അച്ഛനെ കണ്ടാൽ എന്റെ കൂട്ടുകാരികളെല്ലാവരും കളിയാക്കും. അച്ഛനെപ്പറ്റി ഇങ്ങനെ പറഞ്ഞ മകൾക്ക് സംഭവിച്ചത് കണ്ടോ.

അച്ഛാ നാളെയാണ് സ്കൂളിൽ മീറ്റിംഗ് പറഞ്ഞിരിക്കുന്നത്. അച്ഛനെയാണ് കൂടെ കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നത് മകൾ അച്ഛനോട് പറഞ്ഞു അതിനെന്താ മോളെ ഞാൻ വരാമല്ലോ അച്ഛൻ വളരെ സന്തോഷിച്ചു തന്നെ പറഞ്ഞു ഇത് കേട്ട് അമ്മ ഉടനെ തന്നെ പറഞ്ഞു അതിനെ നിങ്ങൾക്ക് ഇംഗ്ലീഷിൽ എന്തെങ്കിലും അറിയാമോ ആരെങ്കിലും ചോദിച്ചാൽ എന്താണ് പറയേണ്ടത് എന്നെങ്കിലും അറിയാമോ ഇതൊന്നും അറിയാതെ അവളെ നിങ്ങൾ പോയിട്ട് എന്ത് കാണിക്കാനാണ്. അത് പറഞ്ഞപ്പോൾ അച്ഛന് വളരെയധികം സങ്കടമായി അച്ഛൻ ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി ഇത് കേട്ടുകൊണ്ട് മകൾ പറഞ്ഞു അമ്മ അത് ശരിയാണ് അച്ഛൻ ഒന്നും സംസാരിക്കാൻ അറിയില്ല .

   

അത് മാത്രമല്ല അച്ഛന്റെ ഒരു കോലം നോക്ക് ഞാൻ എങ്ങനെയാ എന്റെ കൂട്ടുകാരികളുടെ മുഖത്ത് നോക്കി ഇതാണ് എന്റെ അച്ഛൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തുക അവരെല്ലാവരും എന്നെ കളിയാക്കും അതുകൊണ്ട് എനിക്ക് എന്റെ അമ്മാവൻ വന്നാൽ മതി എന്തായാലും ആരും എന്റെ അച്ഛനെ കണ്ടിട്ട് ഒന്നുമില്ലല്ലോ. അമ്മ സമ്മതിക്കുകയും ചെയ്തു പിറ്റേദിവസം അവൾ അമ്മാവനും ഹൈസ്കൂളിലേക്ക് പോയി മീറ്റിങ്ങിന്റെ അവസാനം നിമിഷങ്ങൾ അടുത്തുകൊണ്ടിരിക്കുകയായിരുന്നു അതിനിടയിൽ പ്രിൻസിപ്പൽ വന്നു സംസാരിച്ചു. ഇന്ന് നമുക്ക് ഒരു പ്രധാനപ്പെട്ട അതിഥിയുണ്ട് .

നിങ്ങളിൽ ഒരാൾ തന്നെയാണ് അത്. നമുക്കറിയാം ഇപ്പോഴത്തെ നമ്മുടെ സ്കൂളിന്റെ രണ്ട് അഭിമാനങ്ങൾ ആണ് ഈ രണ്ടു കുട്ടികൾ ഇവരുടെ പഠന ചിലവുകൾ എല്ലാം വഹിക്കുന്നത് ഒരു വലിയ വ്യക്തിയാണ് അയാൾ നമ്മളെപ്പോലെ സാധാരണക്കാരൻ തന്നെയാണ് തന്റെ കുഞ്ഞിനെ പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ ഈ രണ്ടു കുട്ടികളുടെ പഠന ചെലവുകളും അദ്ദേഹം തന്നെയാണ് നോക്കുന്നത് ഞാൻക്ഷണിക്കുന്നു. ഇതും പറഞ്ഞുവരുന്ന ആളെ കണ്ടപ്പോൾ മകൾ ഞെട്ടി അതിൽ തന്റെ അച്ഛൻ തന്നെ. അച്ഛൻ സംസാരിച്ചു ഇന്നെനിക്ക് വളരെ സന്തോഷവും സങ്കടവും ഉള്ള ദിവസമാണ് കാരണം എന്റെ മകളുടെ കൊടുക്കേണ്ട ഞാൻ ഇവിടെയും ഈ രണ്ടു കുട്ടികളുടെ ഉത്തരവാദിത്വത്തിൽ അവരുടെ പ്രോഗ്രാം കാർഡ് ഞാൻ ഒപ്പിട്ടു കൊടുക്കുകയാണ് .

ഇത് ആലോചിക്കുമ്പോൾ എനിക്ക് ഒരേ സമയം സങ്കടവും ഒരേസമയം സന്തോഷവും തോന്നുന്നു. മകളെങ്കിലും നല്ല രീതിയിൽ പഠിക്കണം എന്ന് വിചാരിച്ചാണ് വലിയ സ്കൂളിൽ ചേർത്തത് പക്ഷേ അവൾക്കിപ്പോൾ എന്റെ വിദ്യാഭ്യാസമില്ലായ്മ വലിയ കുറച്ചിലാണ് എന്റെ ജോലി അവൾക്ക് വലിയ നാണക്കേടാണ്. എങ്കിലും ഈ കുഞ്ഞുങ്ങളെ ഞാൻ പഠിപ്പിക്കും അവർക്ക് എത്ര പഠനം വേണമെങ്കിലും കഷ്ടപ്പാട്ടാണെങ്കിലും ഞാൻ അവർക്ക് അത് ചെയ്തുകൊടുക്കും എല്ലാവരും അച്ഛൻ കയ്യടി നൽകിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.