വിദേശ നാടുകളിൽ എല്ലാം തന്നെ വീട്ടിലെ ചെറിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടി വീട്ടിൽ വളർത്തും മൃഗങ്ങളെ വളർത്തുന്നത് വളരെ സ്വാഭാവികമായിട്ടും സ്ഥിരമായിട്ട് നടക്കുന്ന ഒരു സമ്പ്രദായമാണ് എന്ന് തന്നെ പറയാം. കാരണം എല്ലാ വീടുകളിലും മിക്കവാറും ഒരു നായക്കുട്ടി എങ്കിലും അല്ലെങ്കിൽ ഒരു പൂച്ചക്കുട്ടി എങ്കിലും ഉണ്ടാകാതെ ഇരിക്കില്ല. അവരുടെ പ്രധാന ജോലി എന്നു പറയുന്നത് അവിടത്തെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക കുട്ടികളെ സംരക്ഷിക്കുക അവരെ നോക്കുക എന്നൊക്കെയാണ്.
അത്തരത്തിൽ കുട്ടിയെ സംരക്ഷിക്കുന്ന ഒരു പൂച്ചകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ പൂച്ചക്കുട്ടിയുടെസംരക്ഷണം കാണുമ്പോൾ തന്നെ അറിയാം ആ പൂച്ചക്കുട്ടിക്ക് കുട്ടിയെ എത്ര അധികം ഇഷ്ടമാണ് എന്ന്. ഫ്ലാറ്റുകളിൽ എല്ലാം താമസിക്കുന്നവരെ സംബന്ധിച്ച് ബാൽക്കണികളിൽ കുട്ടികളിൽ നിർത്താറില്ല കാരണം വലിയ അപകടം ആയിരിക്കും വരുന്നത്.
അതുകൊണ്ടുതന്നെ ബാൽക്കണിയുടെ കമ്പിയിൽ പിടിക്കാൻ വേണ്ടി ശ്രമിക്കുന്ന കുട്ടിയെ അതിൽ നിന്നും പിന്തിരിപ്പിക്കുന്ന പൂച്ചക്കുട്ടിയാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കാരണം പലപ്പോഴും കുട്ടി കമ്പിയിൽ പിടിക്കുവാനും അതുപോലെ ഉയരുവാനും എല്ലാം ശ്രമിക്കുമ്പോഴും പൂച്ചക്കുട്ടി കുട്ടിയുടെ കൈ തട്ടി മാറ്റുകയാണ് ചെയ്യുന്നത്.
പലപ്രാവശ്യമായി പൂച്ചക്കുട്ടി അതുപോലെ ചെയ്തപ്പോൾ കുട്ടിക്ക് കാര്യം മനസ്സിലായി. അവൻ പിന്നീട് കമ്പി പിടിക്കുവാൻ ശ്രമിക്കുന്നത് പോലുമില്ല. ചിലപ്പോൾ അവർ തമ്മിലുള്ള ഒരു സംഭാഷണം അങ്ങനെ ആയിരിക്കാം എങ്കിലുംകുട്ടികൾ അതുപോലെ ചെയ്യുന്നത് പ്രശ്നമുള്ള കാര്യമാണ് എന്ന് പൂച്ചയ്ക്ക് അറിയാവുന്നതു കൊണ്ടാണല്ലോ പൂച്ച അതിനെ തടയാൻ ശ്രമിക്കുന്നത്. വീഡിയോ കണ്ടു നോക്കൂ.