ഒരു പ്രദേശത്ത് ഒരു നായ വളരെയധികം ക്ഷീണിതനായി നടക്കുകയായിരുന്നു അത് ഒരു ഗർഭിണിയായി പ്രസവിച്ച നായയാണ് എന്ന് കണ്ടാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. കാരണം കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാതെ അതിന്റെ വയറിന്റെ അടിഭാഗത്ത് തൂങ്ങിനിൽക്കുന്നത് നമുക്ക് കാണാം. നടക്കാൻ പോലും സാധിക്കാതെ മുഖത്ത് വളരെയധികം വിഷമം നിറച്ചു കൊണ്ടുള്ള നായയെ കാണുമ്പോൾ അവർക്ക് എല്ലാവർക്കും തന്നെ സങ്കടമായി നായ ആണെങ്കിൽ എല്ലാവരുടെയും അടുത്ത് വന്ന് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ കാണിക്കുകയും ചെയ്തു .
എന്നാൽ നായ ആയതുകൊണ്ട് ആർക്കും അടുത്തേക്ക് പോകാൻ ഒരു മടിയായിരുന്നു.പക്ഷേ എല്ലാവരും തന്നെ തീരുമാനിച്ചു എന്താണ് ആ നായയുടെ പ്രശ്നം എന്ന് കണ്ടെത്താൻ ഒടുവിൽ നായയുടെ അടുത്തേക്ക് പോയപ്പോൾ ആ നായ ഇവരെ എല്ലാവരെയും ഒരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അത് ഒരു വീട് ആയിരുന്നു. ആ വീടിന്റെ മുന്നിൽ എത്തിയപ്പോൾ നായ അവിടെ നിന്നു .
ഒടുവിൽ അവരെല്ലാവരും ആ വീട്ടിലുള്ള വ്യക്തിയെ വിളിച്ചു ചോദിച്ചു അയാൾക്ക് ഈ നായയെ അറിയാമായിരുന്നു ഇത്രയും നാൾ ആ നായ ആ വീട്ടിലെ ആയിരുന്നു എന്നാൽ പ്രസവശേഷം കുഞ്ഞുങ്ങളെ മാത്രം അയാൾ എടുത്തു. ഈ നായയെയും സ്വീകരിക്കണമെന്ന് പറഞ്ഞപ്പോൾ അയാൾ പറ്റില്ല എന്ന് പറഞ്ഞു.
ഒരുപാട് നിർബന്ധിച്ച് എങ്കിലും ഒടുവിൽ അവർക്ക് പോലീസിനെ വിളിക്കേണ്ടി വന്നു പോലീസ് വന്നതിനുശേഷം കുഞ്ഞുങ്ങളെ അവിടെ നിന്നും മാറ്റുകയും അമ്മയുടെ അടുത്തേക്ക് കൊണ്ടുപോവുകയും ഇവരെ എല്ലാവരെയും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് അവർ മാറ്റി പാർപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ കണ്ടപ്പോൾ അമ്മയുടെ സന്തോഷം ഒന്ന് കാണേണ്ട കാഴ്ച തന്നെയായിരുന്നു അവിടെ കണ്ടു നിൽക്കുന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു പോയി.