റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ സൈക്കിൾ ഒരു കോഴിക്കുഞ്ഞിന്റെ മുകളിലൂടെ കയറിയിറങ്ങി തനിക്ക് സംഭവിച്ചത് അശ്രദ്ധയാണ് എന്ന് മനസ്സിലാക്കിയ പ്രിയ കുരുന്ന് അപകടം സംഭവിച്ചാൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടത് എന്ന് അറിയാവുന്നതു കൊണ്ട് തന്നെ വീട്ടിൽ എല്ലാവരോടും കോഴിക്കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു .
പക്ഷേ അത് കേൾക്കാൻ ആരും തന്നെ തയ്യാറായില്ല കാരണം ആ കോഴിക്കുഞ്ഞ് അപ്പോഴേക്കും മരണപ്പെട്ടു പോയിരുന്നു പക്ഷേ അതിന്റെ ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നത് മാത്രമായിരുന്നു ആ കുഞ്ഞിന്റെ ആവശ്യം. അതുകൊണ്ടുതന്നെ തന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന പത്തു രൂപയും എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് പോയി.
ഒരു കൈയിൽ കോഴിക്കുഞ്ഞും ഒരു കൈയിൽ 10 രൂപയും പിടിച്ചുകൊണ്ട് നിൽക്കുന്ന കുട്ടിയുടെ ഫോട്ടോസ് എല്ലാം തന്നെ വൈറൽ ആവുകയാണ്. ഈ ഫോട്ടോസ് കണ്ടപ്പോൾ ആയിരുന്നു അതിന് പിന്നിൽ ഉണ്ടായിരുന്ന കുട്ടിയുടെ നന്മ നിറഞ്ഞ പ്രവർത്തി എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചത്. എന്തൊക്കെയായാലും ആ കുട്ടി ചിന്തിച്ചത് തന്നെയാണ് ശരി .
താങ്കളുടെ കൈകൾ കൊണ്ട് എന്തെങ്കിലും അപകടം സംഭവിച്ചാൽ അത് അവർ തന്നെയാണ് ശരിയാക്കേണ്ടത് പലപ്പോഴും ഇന്നത്തെ മുതിർന്ന വ്യക്തികൾ മറന്നുപോകുന്ന ഒരു കാര്യമാണ് ഇത് റോഡപകടങ്ങൾ സ്വന്തം കൈകൊണ്ട് സംഭവിച്ചതാണെങ്കിലും അത് നോക്കാതെ പോകുന്നതായിരിക്കും എന്ന് പലരും കാണിക്കുന്നത്. അവരെല്ലാവരും ഈ കുഞ്ഞിനെ കണ്ടു പഠിക്കണം.