ഭർത്താവിന്റെ അച്ഛന്റെ മുഖത്തേക്ക് ഭക്ഷണം വലിച്ചെറിഞ്ഞ മരുമകൾ. അതിനു മരുമകൾക്ക് ലഭിച്ച ശിക്ഷ കണ്ടോ.

ഭക്ഷണം കഴിക്കുന്നതിനിടയിൽ ആയിരുന്നു അച്ഛന്റെ മുഖത്തേക്ക് അവൾ കറി പാത്രം എടുത്ത് എറിഞ്ഞത് കൊണ്ട് അച്ഛൻ ഒരേ നിലവിളിയായിരുന്നു. പെട്ടെന്ന് തന്നെ മകൻ അച്ഛനെ എടുത്ത് മുഖത്തെല്ലാം തന്നെ വെള്ളം ഒഴിച്ചു നീ എന്താണ് ഈ കാണിക്കുന്നത് ഇത് എന്റെ അച്ഛനാണ് ആ ബോധം നിനക്കുണ്ടോ നിനക്ക് ദേഷ്യം വന്നാൽ ഇങ്ങനെയാണോ ചെയ്യേണ്ടത്. ഭർത്താവ് ദേഷ്യത്തോടെ പറഞ്ഞു അപ്പോൾ അവൾ പറഞ്ഞു ഇയാളെ എത്ര തവണ ഞാൻ പറഞ്ഞതാണ് വൃദ്ധസദനത്തിൽ ആക്കണമെന്ന് പിന്നെയും വരിഞ്ഞു കേറി വരുവാണ്. മരുമകളുടെ ചീത്ത വിളികളും എല്ലാം കേട്ട് സഹിക്കാൻ ആകാതെ മുഖം തുടച്ച് അയാൾ പുറത്തേക്ക് തനിക്ക് അനുവദിച്ച കട്ടിലിൽ വന്നു കിടന്നു.

   

എല്ലാവരും കിടന്നുറങ്ങിയപ്പോൾ അയാൾ നേരെ പറമ്പിലേക്ക് നടന്നു തന്റെമരിച്ചുപോയ ഭാര്യയുടെ സാന്നിധ്യം അയാൾ അറിയുന്നത് തന്റെ പറമ്പുകളിൽ ആയിരുന്നു കാരണം പഴയ കാലത്ത് താൻ പറമ്പിൽ പണിയെടുക്കുന്ന സമയത്ത് ഭാര്യ ഭക്ഷണവും വെള്ളവുമായി ഇടയ്ക്കിടെ വരുമായിരുന്നു അവളും ഒത്തുള്ള സന്തോഷ നിമിഷങ്ങൾ പലപ്പോഴും ആ കൃഷിയിടങ്ങളിൽ ആയിരുന്നു എന്റെ അഴുക്കുപിടിച്ച ശരീരത്തിൽ അവൾ അമർന്നിരിക്കുമ്പോൾ ഞാൻ പലതവണ മാറ്റാൻ ശ്രമിച്ചാലും അവൾ മാറി പോകാറില്ലായിരുന്നു .

കാരണം അവൾക്ക് എന്നെ അത്രയധികം ഇഷ്ടമായിരുന്നു പെട്ടെന്നാണ് അവൾ ജീവിതത്തിൽ നിന്നും പോയത് അതിന്റെ വേദന ഇപ്പോഴും മറക്കാൻ സാധിക്കുന്നില്ല. ഒറ്റയ്ക്ക് പറമ്പിൽ വന്നിരിക്കുമ്പോൾ പലപ്പോഴും അവൾ തന്നെ അടുത്ത് വന്നിരിക്കുന്നത് അയാൾക്ക് തോന്നാറുണ്ട്. പിറ്റേദിവസം രാവിലെ ആയപ്പോൾ തന്റെ പേരക്കുട്ടി അവിടെ നിന്ന് കളിക്കുന്നത് അയാൾ കണ്ടു ഉടനെ തന്നെ പേരക്കുട്ടിയുടെ അടുത്തേക്ക് പോയി കാരണം മരുമകൾ ഉള്ള സമയത്ത് ഒരിക്കലും തന്റെ പേര് കുട്ടിയെ എടുക്കാനോ കളിപ്പിക്കാനോ അയാൾക്ക് സാധിക്കുമായിരുന്നില്ല.

എന്നാൽ അതിനിടയിൽ ആയിരുന്നു മരുമകൾ കടന്നുവന്നത്. അച്ഛൻ മരുമകളോട് പറഞ്ഞു മോളെ മോൾക്ക് അച്ഛനോടുള്ള ദേഷ്യം എനിക്ക് മനസ്സിലാകും അമ്മ മരണപ്പെട്ടതിനുശേഷം ഇവിടെയാണ് ഇല്ലാത്തതുകൊണ്ടാണല്ലോ മോൾക്ക് ഇങ്ങോട്ടേക്ക് വരേണ്ടി വന്നത് പിന്നെ മോൾക്ക് അവിടെ ഉണ്ടായിരുന്ന നല്ല ജോലിയിൽ കളയേണ്ടി വന്നതും അതുകൊണ്ടാണല്ലോ അതിനാണ് എന്നോട് ഇത്രയും ദേഷ്യം എന്നെനിക്കറിയാം.

എന്നാൽ ഇനി അത് വേണ്ട എന്നെ എത്രയും പെട്ടെന്ന് വൃദ്ധസദനത്തിൽ ആക്കി കൊള്ളൂ അച്ഛന് ഒരു വിഷമവുമില്ല. അതും പറഞ്ഞ് അച്ഛൻ മെല്ലെ അവിടെ നിന്നും ഇറങ്ങി.എന്നാൽ അതേസമയം തന്നെ അച്ഛന്റെ മുറിയിൽ നിന്നും ഭർത്താവിന്റെ നിലവിളി ഉയർന്നു അവളോട് പോയി നോക്കിയപ്പോൾ കട്ടിലിൽ നിശ്ചലനായി കിടക്കുന്ന അച്ഛനെയാണ് അവൾ കണ്ടത് പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ അവൾക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് വീടിന്റെ പടിയിറങ്ങി മാഞ്ഞുപോകുന്ന അച്ഛനെയാണ് അവൾ കണ്ടത്.