മരണവീട്ടിൽ പോയാൽ ഈ അഞ്ചു തെറ്റുകൾ ചെയ്യല്ലേ. വലിയ ദോഷമായിരിക്കും വരുന്നത്.

ഗരുഡപുരാണ പ്രകാരം ഒരു മരണം നടന്നു കഴിഞ്ഞാൽ ശവസംസ്കാരം നടക്കുന്നത് വരെയുള്ള സമയം ആത്മാവ് ശരീരത്തിന്റെ പരിസരത്ത് തന്നെ നിലനിൽക്കും എന്നതാണ്.അതുപോലെ തന്നെ യമപുരിയിൽ നിന്ന് കാലന്റെകിങ്കരന്മാർ അവിടെ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് മരണവീട്ടിൽ പോകുന്ന സമയത്ത് നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ചെയ്യുന്ന ചേഷ്ടകളും പറയുന്ന വാക്കും വളരെ പ്രധാനപ്പെട്ടതാണ് ശ്രദ്ധിക്കേണ്ടതാണ് എന്നുള്ളത്.

   

ഇന്ന് മരണ വീട്ടിൽ പോയാൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത തെറ്റുകളെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ ഒന്നാമത്തെ കാര്യം നമ്മൾ നിൽക്കുന്നതിനെ നേരെയായി കൊണ്ടോ അല്ലെങ്കിൽ നമ്മളെ ക്രോസ് ചെയ്തു കൊണ്ടാണ് ശരീരം എടുക്കുന്നത് എങ്കിൽ നമ്മൾ തലതാഴ്ത്തിക്കൊണ്ട് ശിവ ശിവ എന്ന് പറയണം. രണ്ടാമത്തേത് നമ്മൾ മരണവീട്ടിൽ പോകുന്ന സമയത്ത് കയ്യിലോ നമ്മുടെ ബാഗിലോ ഒന്നും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാകാൻ പാടില്ല.

അടുത്ത കാര്യം മരിച്ച വീട്ടിൽ 16 കഴിയുന്നതുവരെ ആ വ്യക്തി ഉപയോഗിച്ചിരുന്ന കാര്യങ്ങളോ വസ്ത്രങ്ങളോ എന്തുതന്നെയായാലും അത് ഉപയോഗിക്കാനോ എടുത്തുകൊണ്ടുവരാനോ പാടില്ല എത്ര വലിയ ബന്ധുവാണെങ്കിൽ കൂടിയും എടുത്തുകൊണ്ടു വരാൻ പാടില്ല. അടുത്ത കാര്യം ശവസംസ്കാര ചടങ്ങിലേക്ക് പോകുമ്പോൾ ഒരു കാരണവശാലും തിളങ്ങുന്ന വസ്ത്രങ്ങളും വലിയ ആഭരണങ്ങളോ ഒന്നും ധരിച്ച് പോകാൻ പാടുള്ളതല്ല.

അടുത്ത കാര്യം മരിച്ച വ്യക്തി എത്ര വലിയ ശത്രുവായാലും അയാളെ പറ്റി മോശമായ യാതൊന്നും തന്നെ സംഭവിക്കാൻ പാടുള്ളതല്ല. അടുത്ത കാര്യം മരണവീട്ടിൽ പോയി തിരിച്ച് വരുന്ന സമയത്ത് നമ്മുടെ കൂടെ വന്നവരെയോ നിന്നവരെയോ വാ പോകാം വരു പോകാം എന്നൊന്നും പറയാൻ പാടില്ല. കാരണം മരിച്ച വ്യക്തിയുടെ ആത്മാവ് അവിടെത്തന്നെയുണ്ട് അത് നമ്മുടെ കൂടെ വരുവാൻ ഇത് ഇടയാക്കും. അതുകൊണ്ട് യാതൊരു കാരണവശാലും ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല. പ്രധാനപ്പെട്ടതായി ഈ കാര്യങ്ങളൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *