സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞ താമസം പെണ്ണിനെ ഒന്നും കൊടുക്കാതെ ഇങ്ങോട്ടേക്ക് പറഞ്ഞയച്ചിരിക്കുകയാണ് നിന്റെ അച്ഛനെ ഈ നാട്ടിൻപുറത്തെ മര്യാദകൾ ഒന്നും അറിയില്ലേ. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും തുടങ്ങി സ്ത്രീധനം കിട്ടാത്തതിന്റെ പേരിലുള്ള അമ്മായിഅമ്മയുടെയും ഓരോ കുറ്റപ്പെടുത്തലുകൾ. പെണ്ണുകാണാൻ വന്ന സമയത്ത് ഞങ്ങൾക്കൊന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞപ്പോഴും അച്ഛൻ അച്ഛന്റെ കഴിവിനനുസരിച്ചുള്ള സ്വർണങ്ങളും എല്ലാം നൽകിയതാണ് അത് തന്നെ അച്ഛൻ ഉണ്ടാക്കാൻ ഒരുപാട് കഷ്ടപ്പെടുന്നത് ഞാനും കണ്ടതാണ്.
എന്നും രാത്രി അതും പറഞ്ഞ് സങ്കടപ്പെടുത്തുന്നത് കണ്ട് അവൾ എന്നും വിഷമിച്ചിരിക്കുമായിരുന്നു ഒരു ദിവസം ഭർത്താവ് അവളോട് ചോദിച്ചു അപ്പോൾ അവൾ കാര്യം പറഞ്ഞു ഉടനെ ഭർത്താവ് പറഞ്ഞത് അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ് ഞങ്ങൾ ഞങ്ങളുടെ മര്യാദ പറഞ്ഞു അത്രയല്ലേ ഉള്ളൂ നിന്റെ അച്ഛനല്ലേ അറിഞ്ഞു തരേണ്ടത് പിന്നെ ഒരു കാര്യം ഇത് മറ്റാർക്കും വേണ്ടിയല്ലല്ലോ നമ്മുടെ ഭാവി ആവശ്യങ്ങൾക്ക് വേണ്ടിയല്ലേ. പിന്നീട് അവൾക്കൊന്നും പറയാൻ സാധിച്ചില്ല .
അന്ന് രാത്രി ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ വീട്ടിലേക്ക് പോകുന്നതിനെപ്പറ്റി അവൾ സംസാരിച്ചു ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവൾ ഒന്നുകൂടെ പറഞ്ഞു കൂടെ സപ്പോർട്ട് ചെയ്ത ഭർത്താവും സംസാരിച്ചു ഉടനെ അമ്മ എടുത്തു പറഞ്ഞു. നിനക്കെന്താ ഭാര്യ വീട്ടിൽ കിടന്നുറങ്ങാതെ സമാധാനമില്ലേ അവിടെ എന്ത് സൗകര്യമുണ്ടായിട്ടാണ് എല്ലാവരും കൂടെ ഒരു വലിയ മുറിയിൽ കിടക്കുന്നു അത്രയല്ലേയുള്ളൂ പിന്നെ പോകണമെങ്കിൽ പോകാം.
പക്ഷേ രണ്ടുദിവസത്തിൽ കൂടുതൽ നിൽക്കരുത് ഇങ്ങോട്ടേക്ക് വേഗം വരണം ഇവിടത്തെ പണികൾ ചെയ്യാൻ വേറെ ആരുമില്ല. അവൾ ഒന്നും പറഞ്ഞില്ല പിറ്റേദിവസം ബാഗ് എല്ലാം പാക്ക് ചെയ്ത് ഇറങ്ങാൻ തുടങ്ങവേ അമ്മായിഅമ്മ പറഞ്ഞു പോകുന്നതൊക്കെ കൊള്ളാം മറ്റേ സ്ത്രീധനത്തിന്റെ കാര്യം അച്ഛനോട് പറയാൻ മടിക്കരുത്.
അവൾ പറഞ്ഞു ഞാൻ അതിനെ ഇങ്ങോട്ടേക്ക് വന്നാൽ അല്ലേ നിങ്ങൾ എന്ത് വിചാരിച്ചു നിങ്ങൾ പറയുന്നതെല്ലാം കേട്ട് ഞാൻ ഇവിടെ നിൽക്കുമല്ലോ അതെല്ലാം പണ്ടത്തെ കാലം ഇനി അതൊന്നും നടക്കില്ല ഞാൻ അവിടേക്ക് പൊയ്ക്കോളാം. ഇനി ഞാൻ ഇങ്ങോട്ടേക്ക് വരില്ല പിന്നെ എന്നെ ജീവിതത്തിൽ കൂട്ടണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ എന്റെ അടുത്തേക്ക് വരാം. നിങ്ങളെല്ലാവരും വിവാഹം കഴിക്കുന്നത് കൈ സ്വർണ്ണത്തിലാണ് അല്ലാതെ ഒരു പെണ്ണിനെയല്ല. പറഞ്ഞ് അവൾ അവിടെ നിന്നും ഇറങ്ങി.