സഹോദര സ്നേഹവും കുടുംബസ്നേഹവും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ട്. ഈ മാനിന്റെ സ്നേഹം കണ്ട് നോക്കൂ.

നമ്മൾ മനുഷ്യർക്ക് സഹോദര സ്നേഹവും അതുപോലെ തന്നെ പരസ്പര സ്നേഹവും എല്ലാം പ്രകടിപ്പിക്കാനും അത് മനസ്സിലാക്കാനും സാധിക്കും എന്നാൽ മൃഗങ്ങൾക്കും ഇതുപോലെ സഹോദര സ്നേഹവും കുടുംബസ്നേഹവും പരസ്പര സ്നേഹവും ഉണ്ട് അത്തരത്തിൽ തന്റെ കുടുംബത്തോടും സഹോദരങ്ങളോടും വളരെയധികം സ്നേഹമുള്ള ഒരു മാനിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഈമാനിന്റെ വീഡിയോ പങ്കുവെച്ചത് ഒരു കട ഉടമയായിരുന്നു .

   

അയാൾ ഒരു ടൂറിസ്റ്റ് സ്ഥലത്തെ കടക്കാരൻ ആയിരുന്നു. സീസൺ അല്ലാത്തതുകൊണ്ട് തന്നെ എന്തെങ്കിലും വരുമാനം ആകുമല്ലോ എന്ന് കരുതി അയാൾ കട തുറന്നതാണ് അപ്പോഴാണ് ഒരു മാൻ കടയിലേക്ക് കയറി വന്നത് അതിന് വിശക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതോടെ അയാൾ കുറച്ച് ക്യാരറ്റുകൾ അതിന് നൽകി അത് കഴിച്ചു പോവുകയും ചെയ്തു. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ആ മാൻ വീണ്ടും വന്നു .

അപ്പോൾ അയാൾ ഒന്നു നോക്കി എന്നാൽ അയാളെ നോക്കുകയും പിന്നീട് പുറത്തേക്ക് നോക്കുകയും മാൻ ചെയ്തപ്പോഴാണ് പുറകിൽ നിൽക്കുന്ന ആളുകളെ അയാൾ കണ്ടത്. ഒരു നാലോ അഞ്ചോ മാനുകൾ എങ്കിലും ഉണ്ടായിരുന്നു തന്റെ സഹോദരങ്ങൾക്കും ഭക്ഷണം നൽകണമെന്ന് പറയാതെ പറയുകയായിരുന്നു ആ മാൻ. മനുഷ്യർക്ക് മാത്രമാണ്.

ഇതുപോലെയുള്ള സഹോദര സ്നേഹം കണ്ടിട്ടുള്ളത് അയാൾക്ക് വളരെയധികം സന്തോഷമാവുകയും ചെയ്തു ഉടനെ തന്നെ ആ മാനുകൾക്കുമുള്ള ഭക്ഷണം കൂടി അയാൾ നൽകി അവർ സന്തോഷത്തോടെ അത് കഴിച്ച് അവിടെ നിന്നും പോയി. നമ്മൾ മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും സഹോദര സ്നേഹമുണ്ട്. വീഡിയോ കാണാൻ ഇതാ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *