ഭാര്യയുടെ പ്രസവം നോക്കുന്നതിന് വേണ്ടി ഭർത്താവ് ആരെയൊക്കെയോ അന്വേഷിക്കുകയായിരുന്നു ആദ്യത്തെ പ്രസവം നോക്കിയിരുന്ന ചേച്ചിക്ക് വരാൻ സാധിക്കാതെ വന്നപ്പോഴാണ് വേറെ ആരെയെങ്കിലും നോക്കാം എന്നവർ തീരുമാനിച്ചത്. അതിനിടയിലാണ് ബ്രോക്കർ ഒരു കുഞ്ഞിന്റെ കാര്യം പറഞ്ഞത് 13 വയസ്സുള്ള ആൺകുട്ടി അവനാണെങ്കിൽ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തുകൊള്ളാം എന്നാണ് പറഞ്ഞത് വേറെയാരെയും കിട്ടാത്തതുകൊണ്ട് തന്നെ അഡ്വാൻസ് കൊടുക്കുകയും ചെയ്തു.
പക്ഷേ ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യ വല്ലാതെ ചൂടായി കാരണം ഒരു ചെറിയ കുട്ടിക്ക് എന്താണ് അറിയുന്നത് എന്നായിരുന്നു അവൾ ചോദിച്ചത് ശരിയാണ് എങ്കിലും അവൻ വന്നോട്ടെ നമുക്ക് നോക്കാം എന്ന് ഭർത്താവ് പറഞ്ഞു. മാത്രമല്ല ചാർജും വളരെ കുറവാണ് രാവിലെ നേരത്തെ തന്നെ അവൻ എത്തിയിരുന്നു എല്ലാവിധ സാധനങ്ങളുമായിട്ടാണ് അവൻ എത്തിയത്. അവൻ എത്തിയ പാടെ അച്ഛനും അമ്മയും എഴുന്നേറ്റു അപ്പോഴേക്കും കുഞ്ഞും കരയാൻ തുടങ്ങി അവനോട് ചെന്ന് കുഞ്ഞിനെ വാരിയെടുത്തു.
കുറെ നാളത്തെ കുഞ്ഞുങ്ങളെ എടുത്തുള്ള പരിചയ പോലെയായിരുന്നു അവന്റെ പ്രവർത്തി കുഞ്ഞു പെട്ടെന്ന് കരച്ചിൽ നിർത്തുകയും ചെയ്തു അവൻ പിന്നീട് കുഞ്ഞിന് സമാധാനിപ്പിച്ചു അവനു വേണ്ട കാര്യങ്ങൾ ചെയ്തു ഭാര്യയുടെ കാര്യങ്ങൾ നോക്കി മൂത്ത കുട്ടിയുടെ കാര്യങ്ങൾ നോക്കി എല്ലാം കൃത്യമായി തന്നെ ചെയ്തു. ഇതെല്ലാം എങ്ങനെയാണ് പഠിച്ചതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എന്റെ അമ്മയ്ക്ക് അനിയത്തി ജനിച്ചപ്പോൾ അമ്മയെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല .
അതുകൊണ്ടുതന്നെ ആ കാര്യങ്ങൾ ഞാൻ ഏറ്റെടുത്തു അന്ന് തുടങ്ങിയതാണ് പിന്നീട് വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയപ്പോൾ ഇത് ഞാൻ ഒരു തൊഴിലായി സ്വീകരിച്ചു പുറത്ത് അധികം ആർക്കും അറിയില്ല ഇതുപോലെ കുറച്ചുപേർക്ക് മാത്രമേ അറിയാവുള്ളൂ. അവന്റെ ജോലിക്കുള്ള കൃത്യമായി ശമ്പളം കൊടുക്കാൻ ശ്രമിച്ചപ്പോൾ അത് അവൻ വാങ്ങിയില്ല പറഞ്ഞ ശമ്പളം മാത്രം വാങ്ങി കാരണം കൂടുതൽ അവൻ വാങ്ങിയാൽ പിന്നീട് അവനെ വേറെ ആരെങ്കിലും വിളിക്കാതിരുന്നാലോ എന്നാണ് അവൻ ചിന്തിച്ചത്.