ആ കുഞ്ഞിന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം അവളുടെ മനസ്സിൽ എത്രത്തോളം വേദന മറച്ചു വെച്ചാണ് ഇരിക്കുന്നത് എന്ന്. ഇത് കണ്ടു നോക്കൂ.

ഒരു കടയുടെ മുന്നിലെചില്ലിന്റെ അപ്പുറത്ത് നിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് എന്താണ് ഈ വീഡിയോയിൽ ഇത്രയും വലിയ പ്രത്യേകത എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് എന്നാൽ ആ വീഡിയോക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ആ പെൺകുട്ടി ഒരു കടയുടെ ചില്ലിന്റെ അപ്പുറത്താണ് നിൽക്കുന്നത് അവൾക്ക് ആ കടയിലേക്ക് കയറണമെന്നുണ്ട് പക്ഷേ പരിചയമില്ലാത്തതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെയാണ് അവൾ നിൽക്കുന്നത്.

   

അത് മനസ്സിലാക്കിക്കൊണ്ട് ഒരു യുവതി ആ കുഞ്ഞിന്റെ അടുത്തേക്ക് വരികയും അവളെ അകത്തേക്ക് കയറ്റുകയും ചെയ്തു. അത് ഒരു സൂപ്പർമാർക്കറ്റ് ആയിരുന്നു അവൾക്ക് അവിടെ പല സാധനങ്ങളും കാണാൻ സാധിച്ചു എന്തൊക്കെയോ അവൾക്ക് വേണമെന്ന് ആ യുവതിക്ക് മനസ്സിലായി ഒടുവിൽ ആ കുഞ്ഞിനോട് നിനക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കോളൂ എന്ന് പറഞ്ഞു. അത് കേട്ട് ഉടനെ തന്നെ ആ പെൺകുട്ടി കടയിലേക്ക് കയറി കുറെ സാധനങ്ങൾ വാങ്ങിക്കുന്നത് നമുക്ക് കാണാൻ സാധിക്കും .

എന്നാൽ അവൾ എടുക്കുന്ന വസ്തുക്കൾ ആണ് നമ്മളെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. എല്ലാം ഭക്ഷണസാധനങ്ങൾ മാത്രമായിരുന്നു ആ പ്രായത്തിലുള്ള കുട്ടികൾ എന്തൊക്കെയായിരിക്കും തെരഞ്ഞെടുക്കുക എന്ന് നമുക്ക് ഒരു ചിന്ത ഉണ്ടായിരിക്കും എന്നാൽ അതിൽ നിന്ന് വിപരീതമായി അവൾ തിരഞ്ഞെടുത്തത് മുഴുവൻ ഭക്ഷണസാധനങ്ങൾ ആയിരുന്നു .

എത്രത്തോളം വിശപ്പ് ആണ് ആ കുഞ്ഞ് അനുഭവിക്കുന്നത് എന്ന് അതിൽ നിന്നും വ്യക്തമാണ്. എല്ലാം കിട്ടിയപ്പോൾ ഉള്ള അവളുടെ ചിരി അത് മാത്രമായിരുന്നു നമ്മുടെ മനസ്സ് നിറച്ചത്. ഇതുപോലെയുള്ള ഒരുപാട് കുരുന്നുകൾ നിങ്ങൾക്ക് ചുറ്റുമുണ്ട് പറ്റുന്ന രീതിയിൽ എല്ലാം അവരെ സഹായിക്കുക അവരുടെ ചിരി മതിയായിരിക്കും നമ്മുടെ മനസ്സ് നിറയുവാൻ.

Leave a Reply

Your email address will not be published. Required fields are marked *