ഭർത്താവിന്റെ മരണശേഷം ഭർത്താവിന്റെ വീട്ടുകാരെല്ലാവരും ഭാര്യയെയും രണ്ടു മക്കളെയും വീട്ടിൽ നിന്നും പുറത്താക്കി പലപ്പോഴും ജീവിച്ചിരുന്ന കാലത്ത് സ്വന്തമായി ഒരു ജോലി വാങ്ങണമെന്ന് പറയുമ്പോൾ അദ്ദേഹം ഉണ്ടാകും എന്നൊരു വിശ്വാസമായിരുന്നു എന്നാൽ അന്ന് അനുസരിച്ചാൽ മതിയായിരുന്നു എന്ന് അമ്മയ്ക്കിപ്പോൾ തോന്നുന്നു. ആദ്യമെല്ലാം എത്ര ബുദ്ധിമുട്ടുണ്ടായാലും കുഞ്ഞുങ്ങൾക്ക് മൂന്നുനേരത്തെ ഭക്ഷണം കിട്ടുമല്ലോ എന്ന് കരുതി .
അമ്മയും മക്കളും ആ വീട്ടിൽ തന്നെ തുടർന്നു എന്നാൽ തന്റെ ഒരേയൊരു ആങ്ങള ഒരു ദിവസം കാണാനായി വന്നപ്പോൾ അനിയത്തി ചേച്ചിയെ തല്ലുന്നത് കണ്ട് സഹിക്കാനാവാതെ മക്കളെയും കൂട്ടി ഇറങ്ങിയതാണ്. കോളേജിൽ പഠിക്കുന്ന അനിയൻ കഷ്ടപ്പെട്ട് ജോലി ചെയ്താണ് അവരെ നോക്കിയത് പക്ഷേ പെട്ടെന്നുണ്ടായ അപകടത്തിൽ അവൻ മരണപ്പെട്ടു ഉടനെ ആ പ്രതീക്ഷയും ഇല്ലാതായി ഒടുവിൽ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയായി. അപ്പോൾ ആയിരുന്നു ജീവിതം മാറ്റിമറിക്കുന്ന സംഭവം ഉണ്ടായത് ഒരു പെൺകുട്ടി അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു .
ചേച്ചി വിഷമിക്കേണ്ട ഞാൻ ചേച്ചിയുടെ അനുജന്റെ സുഹൃത്താണ്. ചേച്ചിക്ക് എത്ര നാൾ വേണമെങ്കിലും എന്റെ വീട്ടിൽ നിൽക്കാം അമ്മ മാത്രമേ എനിക്കുള്ളൂ പിന്നെ കുഞ്ഞുങ്ങളുടെ പഠനകാര്യങ്ങളെല്ലാം ഞാൻ തന്നെ നോക്കിക്കോളാം. ചേച്ചിക്ക് ഒരു ജോലിയും ഞാൻ ശരിയാക്കിത്തരാം. നല്ലതുപോലെ അവളെല്ലാ കാര്യങ്ങളും നോക്കി അവൾ എന്റെ സ്വന്തം അനിയത്തിയായി മാറുകയായിരുന്നു. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് .
അവൻ എന്നോട് പറയാതെ പോയ ഒരു ഇഷ്ടമായിരുന്നു ആ പെൺകുട്ടി. എന്റെ കുഞ്ഞിന്റെ ഉള്ളിലുള്ള ഫുട്ബോള് കളിയുടെ ഇഷ്ടം അവളാണ് തിരിച്ചറിഞ്ഞത് അവനെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നാൽ അവൾക്കും ഒരു ജീവിതം വേണം എന്ന് ഞാൻ ആഗ്രഹിച്ചു അവളെ നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ചു കൊടുക്കുകയും ചെയ്തു. ഇന്നെന്റെ മകൻ അറിയപ്പെടുന്ന ഒരു ഫുട്ബോൾ കളിക്കാരൻ ആണ് അതിലേക്ക് എന്നെ നയിച്ചത് അതിന് കാരണം ആക്കിയതും അവൾ തന്നെയാണ് അവളോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല.