സർപ്രൈസുകൾ ആഗ്രഹിക്കാത്ത മനുഷ്യന്മാർ ഉണ്ടാകില്ല നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും സന്തോഷത്തോടെ കടന്നുവരുമ്പോൾ എല്ലാവർക്കും തന്നെ അത് വളരെ സന്തോഷമായിരിക്കും അത് എന്ത് കാര്യമാണെങ്കിലും. ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു വലിയ സർപ്രൈസ് വൈറലായി കൊണ്ടിരിക്കുകയാണ് അതും ഒരു ഉമ്മ മകനെ നൽകിയ സ്നേഹ സർപ്രൈസ്.
നമ്മളെല്ലാവരും വിദേശത്തുനിന്നും കുറെ വർഷങ്ങൾക്ക് ശേഷം വീട്ടുകാർക്ക് സർപ്രൈസ് ആയി വരുന്ന നിരവധി മക്കളുടെ വീഡിയോ കണ്ടിട്ടുണ്ടാകും അപ്പോൾ ആ വീട്ടുകാർക്ക് ഉണ്ടാകുന്ന റിയാക്ഷൻ ചിലർ നമ്മളെ അത്ഭുതപ്പെടുത്തും ചിലത് നമ്മളെ സങ്കടപ്പെടുത്തും ചിലത് നമ്മളെ സന്തോഷിപ്പിക്കും ഓരോരുത്തർക്കും ഓരോ തരത്തിലുള്ള വികാരങ്ങൾ ആയിരിക്കുമല്ലോ പ്രകടിപ്പിക്കുന്നത്.
എന്നാൽ ഇവിടെ നേരെ തിരിച്ച് വിദേശത്തുള്ള മകനെ നാട്ടിലുള്ള ഉമ്മ അവിടെ ചെന്ന് സർപ്രൈസ് കൊടുത്തിരിക്കുകയാണ്. ഇവിടെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന മകനെ കാണാൻ വേണ്ടി ഉമ്മ നാട്ടിൽ നിന്നും വിദേശത്തേക്ക് പോയി. മകൻ അറിയാതിരിക്കാൻ ഒരു പർദ്ദ ധരിക്കുകയും സൂപ്പർമാർക്കറ്റിലേക്ക് കയറി കുറച്ച് സാധനങ്ങൾ വാങ്ങുകയും ബില്ല് ചെയ്യുന്നതിനുവേണ്ടി മകന്റെ അടുത്തേക്ക് കൊണ്ടുപോവുകയും ചെയ്തു .
മുന്നിൽ നിൽക്കുന്ന സ്ത്രീയെ ആദ്യം ചെറുതായി നോക്കിയെങ്കിലും പിന്നീട് എന്തൊക്കെയോ സംശയങ്ങൾ തോന്നുന്നതും അവൻ ഇടയ്ക്കിടയ്ക്ക് അമ്മയെ നോക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം. എന്നാൽ അധികസമയം എടുക്കാതെ തന്നെ തന്റെ ഉമ്മയാണ് മുന്നിൽ നിൽക്കുന്നത് എന്ന സത്യം മകൻ തിരിച്ചറിഞ്ഞു. ഉടനെ തന്നെ തന്റെ ഉമ്മയെ ഓടിപ്പോയി കെട്ടിപ്പിടിക്കുകയും സ്നേഹ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന മകനെ കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകും. അമ്മയുടെയും മകന്റെയും സ്നേഹം എത്രയോ വലുതാണ്.