നവരാത്രി ആരംഭിച്ചിരിക്കുന്നു.ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഇതിലും നല്ല സമയം വേറെയില്ല എന്ന് തന്നെ പറയാം നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും അവസാനിക്കാനും ദാരിദ്ര്യത്തിൽ നിന്നും മോചനം ലഭിക്കുവാനും തൊഴിലിൽ ഉയർച്ച ഉണ്ടാകുവാനും പഠനത്തിൽ ഉയർച്ച ഉണ്ടാകുവാനും തുടങ്ങി എല്ലാ നാശങ്ങളും ദുഃഖങ്ങളും തീർന്ന് ജീവിതം സമൃദ്ധിയിലേക്ക് പോകുവാൻ ദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസങ്ങളാണ് നവരാത്രി ദിവസങ്ങൾ.
രണ്ട് രീതിയിൽ പ്രാർത്ഥിക്കാം ഒന്ന് വ്രതം എടുത്തു കൊണ്ട് പ്രാർത്ഥിക്കാം രണ്ട് വ്രതം എടുക്കാതെ ദേവിയെ പൂജകൾ നടത്തിയും വീട്ടിൽ തന്നെ പ്രാർത്ഥിക്കാം. ഈ ഒമ്പത് ദിവസവും ദേവിയെ 9 രൂപങ്ങളിലായിരിക്കും പ്രാർത്ഥിക്കുന്നത്. വ്രതം എടുക്കുന്നവർ ആണെങ്കിൽ 9 ദിവസവും ഒരു നേരം ഭക്ഷണം എന്ന രീതിയിലേക്ക് വേണം മാറുവാൻ. ഉച്ചയ്ക്ക് ഒരു സമയം മാത്രം അരിയാഹാരം കഴിക്കുകയും ബാക്കി നേരം പഴം ജലം എന്നിവ ലഘുവായിട്ടുള്ള ആഹാരങ്ങൾ കഴിക്കുകയും ചെയ്യുക.
ഇവർ പകലുറങ്ങാൻ പാടുള്ളതല്ല. അതുപോലെ സവാള ഉള്ളി മത്സ്യം മാംസം ലഹരിവസ്തുക്കൾ എന്നിവ ഉപേക്ഷിച്ചു പൂർണമായും മാനസികമായും ശാരീരികമായും ഭഗവതിയിൽ സമർപ്പിച്ച രീതിയിൽ വേണം എടുക്കുവാൻ. ദിവസവും ദേവീക്ഷേത്രങ്ങളിൽ പോയ പ്രാർത്ഥിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ഏറ്റവും ശ്രേഷ്ഠമാണ്.
വ്രതം എടുക്കാൻ സാധിക്കാത്തവരാണെങ്കിൽ എല്ലാദിവസവും സന്ധ്യാസമയത്ത് നിലവിളക്ക് കത്തിക്കുമ്പോൾ അഞ്ച് തിരിയിട്ട വിളക്ക് കൊടുക്കണം എന്നുള്ളതാണ്. വീട്ടിൽ ദേവിയുടെ ചിത്രങ്ങൾ ഉണ്ടെങ്കിൽ 9 ദിവസവും പുഷ്പങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കാവുന്നതാണ്. അതും ചുവന്ന പൂക്കൾ തന്നെ സമർപ്പിക്കുക വളരെ അധികം പ്രിയപ്പെട്ടതാണ്. അതുപോലെ ദിവസവും ക്ഷേത്രദർശനങ്ങളും നടത്തുക. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.