കുടുംബത്തിന് വേണ്ടി ഒരുനേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും തന്നെ പലതരത്തിലുള്ള തൊഴിലുകൾ ആണ് നമ്മൾ ചെയ്യാറുള്ളത് ഓരോ തൊഴിലിനും പലതരത്തിൽ ആയിരിക്കും നമുക്ക് വരുമാനം കിട്ടുന്നതും കിട്ടുന്ന വരുമാനം എല്ലാം തന്നെ നമ്മൾക്കും നമ്മുടെ കുടുംബത്തിനും ആയിട്ടാണ് നമ്മൾ ചെലവഴിക്കാറുള്ളത്. തെരുവുകളിൽ കഴിയുന്നവരെ സംബന്ധിച്ച് മുതിർന്നവർ മാത്രമല്ല ചെറിയ കുട്ടികൾ വരെയാണ് അവർക്ക് പറ്റുന്ന രീതിയിലുള്ള തൊഴിലുകൾ ചെയ്ത് ജീവിക്കുന്നത്.
അതുപോലെ തന്നെയാണ് നമ്മുടെ സമൂഹത്തിൽ ആരോരുമില്ലാതെ തെളിവുകളിൽ കഴിയുന്നവർ. അങ്ങനെയുള്ളവർക്ക് വേണ്ടി മുഖം പോലും കാണിക്കാൻ താല്പര്യമില്ലാതെ നന്മ ചെയ്യുന്ന ഒരു വ്യക്തിയുടെ പ്രവർത്തികളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മറച്ചുവെച്ച ഒരു ക്യാമറയിലാണ് ഇദ്ദേഹം ചെയ്യുന്ന നന്മ പ്രവർത്തികൾ എല്ലാം തന്നെ ദൃശ്യമായത്.
വഴിയരികിൽ വിശന്നു വലഞ്ഞിരിക്കുന്ന ഒരു വയസ്സായ അമ്മൂമ്മയ്ക്ക് അദ്ദേഹം ഒരു നേരത്തെ ഭക്ഷണം നൽകുകയാണ് അതും അമ്മൂമ്മ അറിയാതെ അവരുടെ പിന്നിൽ ആയിട്ടാണ് ഭക്ഷണത്തിന്റെ പൊതി വച്ചു കൊടുക്കുന്നത്. സ്വാഭാവികമായി അമ്മൂമ്മ തിരിയുമ്പോഴാണ് ഭക്ഷണപൊതി കാണുന്നത്. മനസ്സുകൊണ്ട് അയാൾക്ക് നന്മ പറയുന്ന അമ്മൂമ്മയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
അതുപോലെ തെരുവിൽ ചെറിയ ചിത്രങ്ങൾ വിൽക്കുന്ന ഒരു പെൺകുട്ടിയെ നമുക്ക് കാണാം കുറെ നേരമായി അവൾ ഭക്ഷണം കഴിച്ചിട്ട് അതിനൊരു കാരണവും ഉണ്ടായിരുന്നു ഒരു ചിത്രം പോലും അത് വരെയും വിറ്റു പോയിട്ടില്ല അത് മനസ്സിലാക്കിയ ഉടൻ തന്നെ അയാൾ ഒരു ഭക്ഷണം പൊതിയാക്കി അവൾക്ക് പിന്നിലായി വെച്ചുകൊടുക്കുകയാണ്. ഇതുപോലെ പേര് പറയാനോ കാരണം പറയാനോ ഒന്നും നിൽക്കാതെ മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്. നമ്മളെല്ലാവരും അവരിൽ ഒരാൾ ആവാൻ ശ്രമിക്കണം. നമ്മൾ ചെയ്യുന്ന നന്മയുടെ ഫലം ഒരിക്കൽ നമുക്ക് തന്നെ കിട്ടുക തന്നെ ചെയ്യും.