മരങ്ങൾ കടപൊഴുകി വീഴുന്നത് സ്വാഭാവികമാണ് കാരണം മരങ്ങൾ ഒരുപാട് പ്രായം എത്തുമ്പോൾ അത് കടപുഴകി വീഴുക തന്നെ ചെയ്യും എന്നാൽ പലപ്പോഴും ഇതുപോലെ റോഡിന്റെ അരികുകളിൽ നിൽക്കുന്ന മരങ്ങൾ കടപൊഴികെ വീഴുമ്പോൾ അത് ഏതെങ്കിലും വാഹനങ്ങളുടെ മുകളിൽ തട്ടി അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. സ്വാഭാവികമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയും റോഡിൽ മരം വീണു എന്ന് പറയുമ്പോൾ തന്നെ ഒരു അപകടം ഉണ്ടായി എന്ന് തിരിച്ചറിയും.
പക്ഷേ ഇവിടെ നമ്മുടെ എല്ലാ ചിന്തകൾക്കും വിപരീതമായി ആർക്കും തന്നെ ഒരു ആപത്തും സംഭവിച്ചില്ല. മാത്രമല്ല മരം കടപുഴകി വീഴുന്ന ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ അത്ഭുതപ്പെട്ടു പോകും. തിരക്കുപിടിച്ച് വണ്ടികൾ പോകുന്ന ആ റോഡിൽ ഏത് സമയവും ആ മരം കടപുഴകി വീണാൽ അപകടം ഉറപ്പായിരുന്നു എന്നാൽ വളരെ പതുക്കെ ആയിരുന്നു മരം കടപഴകി വീണത് മാത്രമല്ല ആ സമയത്ത് ആ ഭാഗത്ത് കൂടെ വണ്ടികൾ പോകുന്നതിന് രണ്ടോ മൂന്നോ സെക്കൻഡ് റോഡ് വിജന മായി നിലനിന്നു.
അതുകൊണ്ടുതന്നെയാണ് ആർക്കും അപകടങ്ങൾ സംഭവിക്കാതിരുന്നത്. പ്രകൃതി അങ്ങനെയാണ് പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുന്ന ഇതുപോലെയുള്ള പ്രവർത്തികൾ കാണിക്കും. ആർക്കും തന്നെ യാതൊരു ആപത്തും സംഭവിച്ചില്ല എന്നത് തന്നെ വലിയൊരു അത്ഭുതമായി നിലനിൽക്കുന്നു ഇപ്പോഴും ഈ ദൃശ്യങ്ങൾ കാണുമ്പോൾ ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.
പ്രകൃതിയെ നമ്മൾ ഏതൊക്കെ രീതിയിലാണ് ദ്രോഹിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ ആ പ്രകൃതി നമ്മളെ പലപ്പോഴും ഇതുപോലെയുള്ള അപകടങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം കണ്ടുകൊണ്ട് എങ്കിലും ഇനിയെങ്കിലും ആളുകൾ പ്രകൃതിയെ ഉപദ്രവിക്കുന്നത് നിർത്തുക. കാരണം ഈ പ്രകൃതിയാണ് നമുക്ക് ജീവിക്കാനുള്ള എല്ലാം ഒരുക്കി തരുന്നത് അതുകൊണ്ട് ഈ പ്രകൃതിയെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.