ചെറുപ്പക്കാരായിട്ടുള്ള ഫ്രീക്കന്മാരെ പൊതുവേ വിമർശിക്കാൻ ആയിട്ടാണ് എല്ലാവരും ശ്രമിക്കാറുള്ളത് കാരണം പല ചെറുപ്പക്കാരും പലതരത്തിലുള്ള മോശം പ്രവർത്തികൾ ചെയ്യുന്നതുകൊണ്ട് തന്നെ അത്തരത്തിലുള്ള എല്ലാവരെയും ഒരേ കണ്ണിലൂടെ കാണാനാണ് സമൂഹം ശ്രമിക്കാറുള്ളത്.
എന്നാൽ പലപ്പോഴും അത് ശരിയായിട്ടുള്ള കാര്യമല്ല എല്ലാവരെയും ഒരേ കണ്ണിലൂടെ കാണാൻ പാടില്ല സമൂഹത്തിനുവേണ്ടി നല്ലത് ചെയ്യുന്നവരും സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം കാണിക്കുന്നവരും ഇന്നത്തെ സമൂഹത്തിൽ ഒരുപാട് ഉണ്ട്. ഒരു ചെറുപ്പക്കാരന്റെ നല്ല മനസ്സിന്റെ ഒരു പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
റോഡിൽ നിറയെ വാഹനങ്ങളായതുകൊണ്ടുതന്നെ ആ വയസ്സായ അപ്പൂപ്പനെ റോഡ് മുറിച്ചു കിടക്കാൻ സാധിക്കില്ലായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിക്കൊണ്ട് ബൈക്കിൽ വന്നിരുന്ന ആ ഫ്രിക്കൻ റോഡ് മുറിച്ചു കിടക്കുന്നതിനു വേണ്ടി അപ്പൂപ്പനെ സഹായിക്കുകയാണ്.
അദ്ദേഹത്തിന് തടസ്സമായി നിൽക്കുന്ന കാറുകാരുടെ മുന്നിലൂടെ ബൈക്ക് അയാൾ കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ തൊട്ടടുത്ത് തന്നെ അപ്പൂപ്പൻ നിൽക്കുകയും സുഖമായി റോഡ് മുറിച്ചു കടക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്യുന്നു. ബൈക്കുമായി റോഡിലേക്ക് ഫ്രീക്കന്മാർ ഇറങ്ങിയാൽ ഉടനെ അവരെ ചീത്ത പറയാനും മോശം കമന്റുകൾ പറയാനുമാണ് എല്ലാവരും ശ്രമിക്കാറുള്ളത് എന്നാൽ ഇവിടെ അവർക്ക് എല്ലാവർക്കും തന്നെ ഒരു വലിയ മറുപടി ആണ് ഈ ചെറുപ്പക്കാരന്റെ പ്രവർത്തി.