മിന്നൽ കൊണ്ട് രണ്ടായി പിളർന്ന വിമാനം. അതിൽനിന്നും ആകെ രക്ഷപ്പെട്ടത് ഒരേ ഒരു പെൺകുട്ടി മാത്രം. പിന്നീട് സംഭവിച്ചത് കണ്ടോ.

ഇത് ഒരു യഥാർത്ഥ കഥയാണ് 1971 ഡിസംബർ 24 രാത്രി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം യാത്രയ്ക്ക് ഇടയിൽ രണ്ടായി പിളരുന്നു പതിനായിരം അടി ഉയരത്തിൽ നിന്നും വിമാനം നേരെ താഴേക്ക്. അഭിമാനവും യാത്രക്കാരും ജീവനക്കാരും എല്ലാവരും മരണം പെട്ടപ്പോൾ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് 17 വയസ്സുള്ള ഒരു പെൺകുട്ടി മാത്രം. ഹൈസ്കൂൾ പഠനങ്ങൾക്ക് ശേഷം ക്രിസ്തുമസ് ആഘോഷിക്കാൻ അച്ഛന്റെ അടുക്കലേക്ക് പോവുകയായിരുന്നു ആ പെൺകുട്ടിയും അമ്മയും.

   

ശക്തമായ മഴയും കൊടുങ്കാറ്റും ഇടിമിന്നലും എല്ലാമുള്ള രാത്രിയായിരുന്നു അത് യാത്ര ആരംഭിച്ച കുറച്ച് സമയത്തിനകം തന്നെ വിമാനം ആടിയുലയാൻ തുടങ്ങിയിരുന്നു യാത്രക്കാരെല്ലാവരും ഭയപ്പെടുകയും ചെയ്തു. അതിനിടയിൽ പെട്ടെന്നായിരുന്നു ഇടിമിന്നൽ കൊണ്ട് വിമാനം രണ്ടായി പിളരുകയും നേരെ താഴേക്ക് പതിക്കുകയും ചെയ്തത്. തകർന്നു കിടക്കുന്ന വിമാനത്തിന്റെ ഇടയിൽ നിന്നും പെൺകുട്ടി കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും മരിച്ചുകിടക്കുന്ന ജീവനക്കാരെയും യാത്രക്കാരെയും ആണ് അവൾ കണ്ടത്.

തന്റെ അമ്മ മരണപ്പെട്ടു പോയി എന്നും അവിടെയുള്ള ആരും തന്നെ ജീവനോടെ ഇല്ല എന്നുമുള്ള സത്യം വളരെ വേദനയോടെ അവൾ മനസ്സിലാക്കി എന്നാൽ ജീവിതത്തിൽ ഒരിക്കലും തളർന്നു പോകാൻ അവൾ തയ്യാറായില്ല. താൻ അകപ്പെട്ടിരിക്കുന്നത് ഒരു കൊടുംകാട്ടിലാണ് എന്ന് അവൾ മനസ്സിലാക്കി എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടുവാനാണ് അവൾ ശ്രമിച്ചത് അച്ഛന്റെ കൂടെ കാടുകളിൽ എല്ലാം യാത്ര പോയിരുന്നു ആ കുട്ടിക്ക് കാടിനെ പറ്റി അറിയാമായിരുന്നു. അടുത്തുള്ള ഏതെങ്കിലും ഒരു നദീതീരം പിടിച്ച് നടന്നാൽ ഏതെങ്കിലും ഒരു ജനസമൂഹത്തെ കണ്ടെത്താമെന്ന് അച്ഛൻ അവളെ പഠിപ്പിച്ചിട്ടുണ്ട്.

ഒരുപാട് ദൂരം യാത്ര ചെയ്തു വെള്ളം കുടിച്ചും കാട്ടിലെ ചെറിയ ഭക്ഷണങ്ങൾ കഴിച്ചു അവൾ ഒരു പുഴ കണ്ടെത്തി അതിന്റെ നടക്കാൻ തുടങ്ങി ഏറെ ദൂരം നടന്നു കുറേ ദിവസങ്ങൾ കടന്നുപോയി. ഒടുവിൽ പരീക്ഷ വെറുതെ ആയില്ല. ചെറിയ വഞ്ചിയിൽ വന്ന ഒരു ഗോത്രവർഗ്ഗക്കാർ കുട്ടിയെ കണ്ടെത്തുകയും തുടർന്ന് വേണ്ടപ്പെട്ടവരെ ഏൽപ്പിക്കുകയും ചെയ്തു. ആ പെൺകുട്ടിയിൽ നിന്നായിരുന്നു നടക്കുന്ന സംഭവത്തിന്റെ യഥാർത്ഥ കാര്യങ്ങൾ എല്ലാവരും അറിഞ്ഞത്. ഈ പെൺകുട്ടിയാണ് പിന്നീട് പ്രശസ്തമായിട്ടുള്ള ബയോളജിസ്റ്റ് ആയ ജൂലിയാന.

Leave a Reply

Your email address will not be published. Required fields are marked *