അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് സഹിക്കാനാവാതെ എട്ടുവയസ്സുകാരനും മകൻ ചെയ്തത് കണ്ടോ ഏതൊരു മക്കളും ഇതുപോലെ തന്നെയാണ് പ്രതികരിക്കേണ്ടത്. എല്ലാവർക്കും ഈ കുഞ്ഞ് ഇപ്പോൾവലിയൊരുമാതൃക തന്നെയാണ്.അച്ഛൻ അമ്മയെ തല്ലുന്നത് കാണാൻ പലതവണ സാക്ഷിയായി വരുന്നത് വീട്ടിലെ കുട്ടികൾ തന്നെയാണ്.
അവർക്ക് തല്ലല്ലേ എന്ന് പറയാനും കരയാനും മാത്രമേ സാധിക്കൂ തടയാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് അവർക്കും കൂടി അപകടമായി തീരാറുണ്ട് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി വാർത്തകൾ നമ്മൾ ദിനംപ്രതിയാണ് കാണുന്നത്. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന എട്ടു വയസ്സു മാത്രം പ്രായമുള്ള ഒരു ചെറിയ കുട്ടി തന്റെ അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ട് പ്രവർത്തി ഇപ്പോൾ വൈറൽ ആവുകയാണ്.
നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ് പലപ്പോഴും വേദനയോടെ മാത്രം എട്ടുവയസ്സുകാരനെ മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നു. അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് അമ്മ പുളയുന്നത് കണ്ട് ഇപ്രാവശ്യം അവൻ വെറുതെ ഇരിക്കുവാൻ അല്ല വിചാരിച്ചത് അവൻ നേരെ ഓടിയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ ഓളം. ഇതൊന്നും തന്നെ അവനെ സംബന്ധിച്ച് അത്ര വലിയ ദൂരം ഒന്നുമായിരുന്നില്ല.
പോലീസ് സ്റ്റേഷനിൽ എത്തിയ ഉടനെ തന്നെ അവൻ എല്ലാ വിവരങ്ങളും പറയുകയും അച്ഛന്റെ പേരിൽ പരാതി കൊടുക്കുകയും ചെയ്തു ഉടനെ തന്നെ പോലീസ് അതിനുവേണ്ട നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. അച്ഛന്റെ തല്ലിനു മുന്നിൽ നിന്നും അമ്മയെ തടഞ്ഞുനിർത്താൻ അവന് സാധിക്കില്ല എന്ന് വരും എന്നാൽ ഇനി ഒരിക്കലും അച്ഛൻ അവരെ ഉപദ്രവിക്കാതെ നോക്കാൻ അവന് സാധിച്ചു.