കരഞ്ഞ തളർന്ന കുഞ്ഞിനെ പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ ഒരു അമ്മ എന്ന പരിഗണന പോലും കൊടുക്കാതെ അശ്ലീലം പറഞ്ഞു കമന്റ് പറഞ്ഞു മധ്യവയസ് ഇത് കണ്ട് അവിടെ നിന്നിരുന്ന കോളേജ് വിദ്യാർത്ഥികൾ ചെയ്തത് കണ്ടോ. തന്റെ ജീവന്റെ ജീവനായ കുഞ്ഞ് ഒന്ന് ഞെട്ടി കരഞ്ഞാൽ പോലും എത്ര ഉണക്കത്തിൽ ആണെങ്കിലും ഉണരുന്നവരാണ് അമ്മമാർ. അത് അമ്മമാർക്ക് തന്നെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ട് മാത്രമാണ്.
അങ്ങനെയാകുമ്പോൾ കുഞ്ഞ് വിശന്നു തളർന്ന കരയുമ്പോൾ അമ്മമാർ എത്ര തിരക്കുള്ള സ്ഥലമാണെങ്കിലും അവർ തങ്ങളുടെ കുട്ടികൾക്ക് പാല് കൊടുക്കുക തന്നെ ചെയ്യും. ഒരു പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് വൈറലാകുന്നത്. വൈകുന്നേരം ബസ്സ് കാത്തു നിൽക്കുമ്പോൾ ആയിരുന്നു ബസ് സ്റ്റോപ്പിൽ ഒരു കുഞ്ഞുമായി ഒരു അമ്മയെത്തിയത്. ആ ബസ്റ്റോപ്പിൽ ഞങ്ങൾ പെൺകുട്ടികളായ ഒരുപാട് വിദ്യാർഥികളും ആൺകുട്ടികളായ ഒരുപാട് വിദ്യാർഥികളും മറ്റ് യാത്രക്കാരും എല്ലാവരും അടങ്ങുന്ന തിരക്കുപിടിച്ച ഒരു ബസ്റ്റോപ്പ് കൂടിയായിരുന്നു അത്.
അതിനിടയിൽ ആയിരുന്നു പെട്ടെന്ന് ആ കുഞ്ഞ് കരഞ്ഞ് തുടങ്ങിയത് കുഞ്ഞിന്റെ കരച്ചിൽ അമ്മയ്ക്ക് നിർത്താൻ സാധിച്ചില്ല അത് വിശന്നാണ് കരയുന്നത് എന്ന് അമ്മയ്ക്ക് മനസ്സിലായിരുന്നു. പക്ഷേ ചുറ്റുപാടും ഒരുപാട് ആളുകൾ നിന്നിരുന്നത് കൊണ്ട് തന്നെ അമ്മയ്ക്ക് അതിനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും കുഞ്ഞിന്റെ കരച്ചിൽ നിൽക്കാതെ വന്നപ്പോൾ അമ്മ കുഞ്ഞിന് ആ ബസ്റ്റോപ്പിൽ വച്ച് തന്നെ പാല് കൊടുക്കാൻ തുടങ്ങി.
എന്നാൽ അത് കണ്ട് അടുത്ത് നിന്നിരുന്ന മറ്റ് മറ്റ് വയസ്കരായിട്ടുള്ള കുറെ കിളവന്മാർ അമ്മയെ നോക്കിയ കമന്റ് ചെയ്യാൻ തുടങ്ങി. ഇത് കണ്ട് ഞങ്ങൾ പെൺകുട്ടികൾ പ്രതികരിക്കുന്നതിന് മുൻപ് തന്നെ അവിടെ ഉണ്ടായിരുന്ന ആൺകുട്ടികൾ എല്ലാവരും ചേർന്ന് അമ്മയ്ക്ക് ഒരു മറ പോലെ ചുറ്റും നിൽക്കുകയാണ് ചെയ്തത്. അതോടെ അവരുടെ കമന്റ് പറയലുകൾ നിൽക്കുകയും ചെയ്തു. അവരുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ നൽകണമെന്നും തോന്നി. ഈ അനുഭവക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.