നമ്മൾ കാരണം ഒരാളുടെ മുഖത്തെങ്കിലും സന്തോഷം ഉണ്ടാക്കാൻ കഴിഞ്ഞാൽ അതിലും വലിയ ഭാഗ്യം വേറെയില്ല.

നമ്മുടെ ഒരു ചെറിയ പ്രവർത്തി കാരണം മറ്റൊരാളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ഉണ്ടാക്കാൻ കഴിയുന്നതിൽ പരം വലിയ സന്തോഷം വേറെ ഒന്നും തന്നെയില്ല. അതുപോലെ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തെരുവുകളിൽ കഷ്ടപ്പെടുന്നവരെ കാണുമ്പോൾ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം .

   

എന്ന് നമുക്ക് ആഗ്രഹം കൊണ്ടാകും എന്നാൽ പലപ്പോഴും നമ്മുടെ സാഹചര്യം കൊണ്ടോ സാമ്പത്തികം കൊണ്ട് നമുക്ക് സാധിച്ചു എന്ന് വരില്ല. സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എത്തിയ യുവതിയുടെ കണ്ണിൽ ഡോറിന്റെ അടുത്ത് നിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ അവൾ കണ്ടു.

അവളുടെ വേഷം കണ്ടാൽ തന്നെ നമുക്ക് അറിയാൻ സാധിക്കും അവൾ തെരുവിൽ കഴിയുന്ന ഒരു കുട്ടിയാണ് എന്ന്. അവളെ കാണുമ്പോൾ തന്നെ മനസ്സിലാക്കാം അവൾക്ക് എന്തൊക്കെയോ ആവശ്യങ്ങൾ ഉണ്ട് എന്ന്. എന്നാൽ അത് പറയാൻ പറ്റിയ സ്വാതന്ത്ര്യമുള്ള ആരെയും അവൾ കണ്ടില്ല.

എന്നാൽ അത് മനസ്സിലാക്കി ഈ യുവതി കുഞ്ഞിനെയും കൊണ്ട് സൂപ്പർമാർക്കറ്റിന്റെ ഉള്ളിലേക്ക് വന്നു തുടർന്ന് അവൾക്ക് വേണ്ട സാധനങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി എടുത്ത് കൊടുത്തു അവൾ എടുത്ത സാധനങ്ങൾ തന്നെയാണ് അതിൽ ഏറ്റവുംനമ്മുടെ കണ്ണ് നനയിക്കുന്നത് എല്ലാം എടുത്തത് ഭക്ഷണസാധനങ്ങൾ മാത്രമായിരുന്നു. അവൾക്ക് കഴിക്കുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ. എല്ലാ സാധനങ്ങളും വാങ്ങി കൊടുത്തതിനുശേഷം ആ കുഞ്ഞു മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി ഉണ്ട് അത് തന്നെ മതി മറ്റെന്തും മറന്നു പോകാൻ.

Leave a Reply

Your email address will not be published. Required fields are marked *