അവർ കാത്തിരിക്കുന്ന മനുഷ്യൻ ഇനി തിരികെ വരില്ല എന്ന് ആ പട്ടി കുട്ടികൾക്ക് അറിയില്ലല്ലോ.

ഒരു ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ പങ്കുവെച്ച് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. ഹോസ്പിറ്റലിന്റെ വാതിലിന്റെ മുൻപിൽ അക്ഷമയോടെ ആർക്കുവേണ്ടി കാത്തുനിൽക്കുന്ന നായ കുട്ടികൾ . ഡോക്ടർ ഈ ചിത്രം പങ്കുവെച്ച് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് റോഡിൽ ഭിക്ഷിച്ചു കൊണ്ടിരുന്ന ഒരു വൃദ്ധനായ വ്യക്തിയെ ഹോസ്പിറ്റലിൽ അസുഖബാധിതനെ തുടർന്ന് എത്തിച്ചിരുന്നു.

   

എന്നാൽ അയാൾക്ക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. അസുഖബാധിത മൂലം അയാൾ മരണപ്പെട്ടു പോവുകയും ചെയ്തു എന്നാൽ പിന്നീട് ആയിരുന്നു ഹോസ്പിറ്റലിന്റെ മുൻപിൽ നിൽക്കുന്ന ഈ നായ കുട്ടികളെ അവർ ശ്രദ്ധിച്ചത്. ആദ്യമെല്ലാം തന്നെ അടിക്കാൻ നോക്കിയെങ്കിലും അവർ പോകാൻ തയ്യാറായില്ല പിന്നീടാണ് സെക്യൂരിറ്റിയോട് ചോദിച്ചത്. ആ വൃത്തനായ വ്യക്തിയെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന അന്നുമുതൽ നിൽക്കുന്നതാണ്.

ഈ നായ കുട്ടികൾ. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിപ്പോകുന്ന ഓരോ വ്യക്തികളെയും അവർക്കും നോക്കുകയാണെന്ന് യജമാനൻ ആണോ എന്ന്. ചിലപ്പോൾ നായ കുട്ടികൾക്ക് സ്വന്തം എന്ന് പറയാൻ അയാൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക അയാൾക്ക് സ്വന്തമെന്ന് പറയാൻ ഈ നായകുട്ടികൾ ആയിരിക്കും ഉണ്ടായിരിക്കുക ഒരു നേരത്തെ ആഹാരം ചിലപ്പോൾ.

അയാൾ ഈ നായ കുട്ടികൾക്ക് കൊടുക്കുന്നുണ്ടായിരിക്കാം മനുഷ്യർ പോലും കാണിക്കാത്ത സ്നേഹമാണ് ഈ നായകുട്ടികളെ വ്യക്തിയോട് കാണിക്കുന്നത്. പക്ഷേ എങ്ങനെ പറയാൻ സാധിക്കും അവർ കാത്തുനിൽക്കുന്ന വ്യക്തി ഇനി തിരികെ വരില്ല എന്ന്. അവരോട് നിഷ്കളങ്കമായുള്ള കാത്തിരിപ്പിന്റെ മുഖവും നിറഞ്ഞ കണ്ണുകളും കാണുമ്പോൾ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും.

Leave a Reply

Your email address will not be published. Required fields are marked *