നമുക്ക് വേണ്ടിയും ഒരുപാട് ദുഃഖങ്ങളും ദുരിതങ്ങളും സഹിക്കുന്നവരാണ് ഓരോ അമ്മമാരും. പലപ്പോഴും നമുക്ക് വേണ്ടി അവരുടെ സന്തോഷങ്ങൾ അവർ മാറ്റിവെച്ചിട്ടു ഉണ്ടാകും അതെല്ലാം തന്നെ വളർന്നു വലുതാകുമ്പോൾ സ്നേഹമായി നമ്മൾ തിരിച്ചു കൊടുക്കുമ്പോൾ അതിൽപരം സന്തോഷവും സമാധാനവും അവർക്ക് വേറെ കിട്ടാനുണ്ടാവില്ല. എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും അച്ഛനും അമ്മയും ഒരു ഭാരമായി തോന്നി.
അവരെ വൃദ്ധസദനങ്ങളിൽ ആക്കുന്ന മക്കളുടെ സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചിരിക്കുന്നത്. എന്നാൽ സ്വന്തം അല്ലാതിരുന്നിട്ട് പോലും വഴിവക്കിൽ കണ്ട അമ്മയെ സഹായിക്കാൻ ഈ പോലീസുകാരൻ കാണിച്ച വലിയ മനസ്സ് നമ്മളെല്ലാവരും തന്നെ കണ്ടുപിടിക്കണം. റോഡിന്റെ അരികിൽ കിടക്കുന്ന വിറകുകൾ എല്ലാം ഓടിച്ച് പെറുക്കി കൊണ്ടുപോവുകയായിരുന്നു ആ അമ്മ. എന്നാൽ ഒറ്റയ്ക്ക് അമ്മയെക്കൊണ്ട് അത് സാധിക്കില്ല എന്ന് മനസ്സിലാക്കിയതോടെ.
അത് കണ്ട ഉടനെ തന്നെ ആ പോലീസുകാരൻ മാറിനിൽക്കമ്മേ ഞാൻ ചെയ്തു തരാം ഞാനും അമ്മയുടെ മകൻ അല്ലേ. എന്നും പറഞ്ഞ് അമ്മയ്ക്ക് കൊണ്ടുപോകാൻ പറ്റുന്ന രീതിയിൽ ആ വിറകുകൾ എല്ലാം തന്നെ ഓടിച്ച് കെട്ടി വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. സ്വന്തമാക്കണമെന്നില്ല ഒരു അമ്മയെ സഹായിക്കാൻ.
അമ്മമാർക്ക് മക്കളെല്ലാവരും ഒന്നുതന്നെയാണ് അതുപോലെ തന്നെ മക്കൾക്ക് അമ്മമാർ എല്ലാവരും ഒന്നു തന്നെയായിരിക്കണം. തന്റെ അമ്മയെ പോലെ തന്നെയാണ് മറ്റെല്ലാ അമ്മമാരും. അവരെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടത് നമ്മൾ എല്ലാവരുടെയും കടമ കൂടിയാണ്. ഇന്നത്തെ കാലത്തെ മക്കൾക്കെല്ലാം ഈ പോലീസുകാരൻ വലിയൊരു പാഠം തന്നെയാണ്.