ആളുകളെ പറ്റിക്കാൻ നോക്കിയാൽ ഇതായിരിക്കും ഫലം. ഭക്ഷണം പതി വാങ്ങിയശേഷം പണം നൽകാതിരുന്നപ്പോൾ ഡ്രൈവർ കൊടുത്ത പണി കണ്ടോ.

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ട പൈസ ഉണ്ടാക്കുന്നതിനുവേണ്ടിയും വീട്ടിലെ ഒരുപാട് അംഗങ്ങളുടെ വയറു നിറയ്ക്കുന്നതിന് വേണ്ടിയും ഒരു കഷ്ണങ്ങളും നമ്മളെ അറിയിക്കാതെ അധ്വാനിച്ച് ജീവിക്കുന്ന ഒരുപാട് ആളുകളുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പലപ്പോഴും ചെറിയ ചെറിയ പണികൾ ചെയ്തുകൊണ്ടും റോഡിലൂടെ ചെറിയ ആഹാരസാധനങ്ങൾ വിൽപ്പന നടത്തിക്കൊണ്ടും ജീവിക്കുന്ന ഒരുപാട് ആളുകളെ നമ്മൾ ദിവസവും കാണുന്നുണ്ടായിരിക്കും.

   

അവരാരും തന്നെ അവരുടെ കഷ്ടപ്പാടുകൾ നമ്മളോട് പറയാറില്ല സ്വന്തമായി അധ്വാനിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ്. അങ്ങനെയുള്ളവരെ കാണുമ്പോൾ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നു കൂടെ. അതുപോലെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ആണെങ്കിൽ അവർക്ക് കിട്ടാൻ പോകുന്നത് ഇതു തന്നെയായിരിക്കും.

വണ്ടിയിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ റോഡിലൂടെ ഭക്ഷണപ്പൊതികൾ വിൽക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഭക്ഷണസാധനങ്ങൾ വാങ്ങുകയാണ്. വണ്ടിയിൽ ഇരുന്നു കൊണ്ട് തന്നെ ഭക്ഷണസാധനം വാങ്ങുകയും വാങ്ങിയശേഷം പൈസ പുറത്തേക്ക് നീട്ടുകയും ആണ്. എന്നാൽ അത് വാങ്ങാൻ ശ്രമിച്ചതോടുകൂടി അയാളെ പറ്റിക്കാൻ വേണ്ടി ശ്രമിച്ചു തിരികെ കൈ ഉള്ളിലേക്ക് വലിച്ച് അയാൾ ക്ലാസ്സ് നീക്കിയിടുകയാണ് ചെയ്യുന്നത്.

എന്നാൽ ആ പൈസ കിട്ടുന്നതിനുവേണ്ടി പാവപ്പെട്ട അയാൾ ഓടുന്ന ബസിന് പിന്നാലെ പോകുന്നത് നമുക്ക് കാണാം. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് മുന്നിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. ഡ്രൈവർ പിന്നിലുള്ള യാത്രക്കാരൻ അയാളെ പറ്റിക്കുന്നത് ഗ്ലാസ്സിലൂടെ കണ്ടു. ഉടനെ തന്നെ ബസ് നിർത്തുകയും അയാൾക്ക് പൈസ നൽകി യാത്രക്കാരനെ ചീത്ത പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഓരോ ജോലിക്കും അതിന്റേതായ മാന്യതയും കഷ്ടപ്പാടും ഉണ്ട് അതിനെ അംഗീകരിച്ചില്ലെങ്കിലും നിന്ദിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *