ഒരു നിമിഷം കണ്ണ് നിറയ്ക്കുകയും അതുപോലെ തന്നെ മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയുടെ വൈറൽ ആവുകയാണ്. വൈകല്യങ്ങൾ ആദ്യകാലങ്ങളിൽ ആരും തന്നെ പുറത്തു കാണിക്കാതെ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ തന്നെ ജീവിതം കഴിച്ചുകൂട്ടുമായിരുന്നു .
എന്നാൽ ഇന്നത്തെ സമൂഹത്തിൽ വൈകല്യങ്ങൾ ഒന്നിനും ഒരു തടസ്സമല്ല എന്ന് ചിന്തിച്ച് പ്രവർത്തിക്കുന്ന ആളുകളാണ് കൂടുതലുള്ളത്. ഉള്ളിലെ കഴിവിനെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കാൻ വൈകല്യങ്ങൾക്ക് ഒന്നും തന്നെ സാധിക്കില്ല. ഇന്ന് തെളിയിക്കുന്ന ഒരു കനകാട്ടകാരി. രണ്ട് കൈകളും ഇല്ല.
എന്നത് ഒരു കുറവായി കാണാതെ കാലുകൾ കൊണ്ട് കനകാട്ടത്തിന് ഉപയോഗിക്കുന്ന കുടം തലയിലേക്ക് എടുത്തു വയ്ക്കുന്ന ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് ആരുടെയും സഹായത്തിന്റെ ആവശ്യമില്ല. സ്വയം പര്യാപ്തത എന്നത് വിളിച്ചോതുകയാണ് ഈ പെൺകുട്ടി. അവളുടെ ആത്മധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മുന്നിൽ നമ്മളെല്ലാം ചെറുത് തന്നെ.
മനസ്സുവെച്ചാൽ ഈ ലോകത്ത് നമുക്ക് സാധിച്ചു കിട്ടാത്തതായി ഒന്നും തന്നെയില്ല. പൂർണ്ണമായ അർപ്പണബോധം ഉണ്ടെങ്കിൽ എല്ലാ ആഗ്രഹങ്ങളും ഒറ്റയ്ക്ക് തന്നെനേടിയെടുക്കാൻ സാധിക്കും.ഈ പെൺകുട്ടി നമുക്ക് എല്ലാവർക്കും തന്നെ വലിയ പ്രചോദനമാണ്. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാതെ മടി പിടിച്ചിരിക്കുന്നവർക്കെല്ലാം ഒരു വലിയ പ്രചോദനം.