സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്റെ ക്ലാസിലെ ഏറ്റവും മിടുക്കനായി പഠിച്ചിരുന്ന സുഹൃത്ത്. വർഷങ്ങൾക്കു ശേഷംഒരു ജഡ്ജിയായി ജയിലിലേക്ക് വിചാരണയ്ക്കായി എത്തിയപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത് അതെ കൂട്ടുകാരൻ ആണെന്ന് കണ്ട തന്റെ പ്രിയ സുഹൃത്തിന് വേണ്ടി ജഡ്ജ് ചെയ്തത് കണ്ടോ.ഇതുപോലെ ഒരു അവസ്ഥ ഒരു സുഹൃത്തുക്കൾക്കും വരാതിരിക്കട്ടെ. കുറെ കുറ്റവാളികളെ വിചാരണയ്ക്ക് വേണ്ടി ഹാജരാക്കിയപ്പോൾ ജഡ്ജ് ആയിട്ടുള്ള യുവതി.
ഓരോരുത്തരെയായി വിചാരണ ചെയ്യുകയായിരുന്നു. അപ്പോഴായിരുന്നു ആ യുവാവ് വിചാരണയ്ക്ക് വേണ്ടി എത്തിയത്. മോഷണം പിടിച്ചു പറയും പോലീസിനെ ആക്രമിക്കുക തുടങ്ങിയിട്ടുള്ള കുറ്റങ്ങൾ ആയിരുന്നു അയാളുടെ മേൽ ചുമത്തപ്പെട്ടത്. അതിനിടയിൽ പഠിച്ച സ്കൂളിന്റെ പേര് പറഞ്ഞുകൊണ്ട് ജഡ്ജം ആ യുവാവിനോട് എന്നെ ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചു അപ്പോഴായിരുന്നു തന്നെ മുന്നിൽ നിൽക്കുന്നത് തന്റെ കൂടെ പഠിച്ച കൂട്ടുകാരിയാണ് എന്ന് മനസ്സിലായത്.
ആ നിമിഷം ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു ആ മനുഷ്യൻ അനുഭവിച്ചത്. തന്റെ സുഹൃത്ത് വളരെ മിടുക്കനായിരുന്നു എന്നും ക്ലാസിലെ മികച്ച വിദ്യാർത്ഥി ആയിരുന്നു എന്നും എല്ലാവരോടുമായി ജഡ്ജി പറയുമ്പോൾ കരയാൻ അല്ലാതെ അയാൾക്ക് സാധിച്ചില്ല. ഇപ്പോൾ ഇതുപോലെ ഒരു അവസ്ഥയിൽ എത്തിയതിൽ വളരെയധികം വിഷമിക്കുന്നുണ്ട് എന്നും ജഡ്ജ് ആയിട്ടുള്ള യുവതി പറഞ്ഞു. തുടർന്ന് ജാമ്യത്തിൽ വിടുകയും അയാളെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
ചികിത്സകൾ എല്ലാം കഴിഞ്ഞ് തിരികെ നല്ല ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ അയാളുടെ ജീവിതത്തിൽ നിന്നും അകന്നുപോയ ഭാര്യയെ നൽകിക്കൊണ്ടായിരുന്നു സുഹൃത്ത് വീണ്ടും അയാൾക്ക് മുന്നിൽ എത്തിയത്. ഒരു മോശം അവസ്ഥയിൽ നിന്നും തന്റെ സുഹൃത്തിനെ നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കാണിച്ച യുവതിയുടെ നല്ല മനസ്സിനെ സോഷ്യൽ മീഡിയ അഭിനന്ദിച്ചു.