സോഷ്യൽ ലോകത്ത് എല്ലാവരും ഒരുപാട് അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ ചേച്ചി. അതിനുള്ള ഒരു കാരണം കൂടിയുണ്ടായിരുന്നു. സ്വന്തം അനുജനെ ഭക്ഷണമാക്കാൻ എത്തിയ പുലിയുടെ അടുത്ത് നിന്നും തന്റെ അനുജന്റെ ജീവൻ രക്ഷിച്ചപുലിക്കുട്ടിയായ ചേച്ചി. കേൾക്കുന്ന ആരുംതന്നെ പെട്ടെന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു കഥ തന്നെയാണ് ഇത്.
എന്നാൽ വിശ്വസിച്ചേ മതിയാകൂ. തന്റെ അനുജനെ ഭക്ഷണം ആക്കാനായി ചീറിപ്പാനെ എത്തിയ പുലിയുടെ മുന്നിൽ നിന്നും തന്നെ ജീവൻ പോലും നോക്കാതെ എല്ലാവർക്കും അതിശയം ഉണ്ടാക്കുന്ന തരത്തിൽ അവനെ രക്ഷിച്ച ചേച്ചി കുട്ടി. പുലി ആക്രമിച്ചതിനെ തുടർന്ന് ചേച്ചിക്ക് കൈകളിലും കാലുകളിലും മുഖത്തും എല്ലാം തന്നെ ചോരയിൽ കുളിച്ചു കിടന്നിട്ടും തന്റെ അനുജനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു ചേച്ചി.
അനുജനെ പുലിയുടെ ആക്രമണത്തിൽ ഒരു പോറൽ പോലും ഏറ്റില്ല. ഈ സംഭവം നടക്കുന്നത് ഉത്തരാഖണ്ഡിലാണ്. പതിവുപോലെ പാടത്തുനിന്നും കളിയെല്ലാം കഴിഞ്ഞ് തന്റെ അനുജനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്. പുലിയുടെ നഖമാണെങ്കിൽ അനിയന്റെ നെറ്റിയിലേക്ക് ആഴ് നിറവുകയും ചെയ്തു പക്ഷേ അവനെ കൈവിടാൻ തയ്യാറായില്ല. പുലി കുട്ടികളെ ആക്രമിക്കുന്നത് കണ്ട് സമീപത്തുള്ളവരെല്ലാം തന്നെ ഓടി കൂടുകയും ചെയ്തു.
അതോടെ പുലി കാട്ടിലേക്ക് മറന്നു പോവുകയും ചെയ്തു. പുലിയുടെ ആക്രമണത്തിൽ രക്തം വാർന്നൊലിച്ച് ബോധം മറഞ്ഞുവെങ്കിലും അനിയനെ ചേർത്ത് പിടിക്കാൻ ചേച്ചി മറന്നില്ല. ഒടുവിൽ എല്ലാവരും ചേർന്ന് ചേച്ചി കുട്ടിയെ ആശുപത്രി എത്തിക്കുകയും കുറെ ദിവസത്തെ ചികിത്സയ്ക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വരികയും ചെയ്തു. ധീരയായ ചേച്ചി കുട്ടിയെ ലോകം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.