കാഴ്ച ശക്തി നഷ്ടപ്പെട്ട അച്ഛനും അമ്മയ്ക്കും കണ്ണായിട്ട് മാറിയ ഒരു കൊച്ചു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഈ കാഴ്ച കാണുന്ന ആർക്കും ഒരു നിമിഷം കണ്ണു നിറയാതിരിക്കില്ല. നമ്മുടെ അച്ഛനമ്മമാർ നമ്മളെ എത്ര നന്നായിട്ടാണ് നോക്കുന്നത്. ഒരു കുറവ് പോലും അവർ നമ്മളെ അറിയിക്കാറില്ല. എന്നാൽ ഇവിടെ ഈ ചെറുപ്രായത്തിൽ തന്നെ തന്റെ അച്ഛനെയും അമ്മയെയും വളരെ ഉത്തരവാദിത്വത്തോട് കൂടി മുന്നോട്ടു കൊണ്ടു പോകുന്ന ഈ കുഞ്ഞിനെ കാണുമ്പോൾ അവൻ ജീവിതത്തിൽ വലിയ ഉയരങ്ങൾ തന്നെ എത്തും എന്നതിന് യാതൊരു സംശയവുമില്ല.
കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും നടക്കാൻ സഹായിക്കുകയാണ് ഈ വീഡിയോയിൽ കാണുന്ന കുട്ടി കണ്ടാൽ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇപ്പോൾ ആ കുടുംബത്തിന്റെ വഴികാട്ടി സാധാരണ മാതാപിതാക്കൾ ആണല്ലോ മക്കൾക്ക് വഴി കാണിക്കുന്നത്. സമൂഹത്തിൽ പൊതുവേ എല്ലാവരും പറയുന്നത് ഇങ്ങനെ തന്നെയാണ് പക്ഷേ ഇവിടെ ഈ കൊച്ചു കുഞ്ഞാനെ അച്ഛനും അമ്മയ്ക്കും വഴികാട്ടി. വീഡിയോയിൽ നമുക്ക് കാണാം .
ആ കുട്ടിയുടെ ശരീരത്തിൽ ഒരു ഷോള് കെട്ടിയിരിക്കുന്നത്. ഷോള് പിടിച്ചാണ് അമ്മ നടക്കുന്നത്. അമ്മയുടെ പുറകിലുള്ള ബാഗ് പിടിച്ചാണ് പിന്നിൽ അച്ഛൻ നടക്കുന്നത്. അത്രയും വലിയ വാഹനങ്ങൾ ആണ് തന്റെ അരികിലൂടെ പോകുന്നത് എന്ന് അച്ഛനും അമ്മയ്ക്കും അറിയില്ല ആ വലിയ വാഹനങ്ങളിൽ നിന്നും അച്ഛനെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ അത്രയും സൂക്ഷിച്ചാണ് ആ കുഞ്ഞു നടക്കുന്നത്. ഈ വീഡിയോ ചിത്രീകരിച്ചത് ആരാണ് എന്താണ് ഈ കുടുംബത്തിന് സംഭവിച്ചത് .
എന്നൊന്നും തന്നെ വീഡിയോയിൽ കുറച്ച് വ്യക്തമായ ധാരണകൾ ഒന്നും തന്നെയില്ല. വളരെ ഹൃദയസ്പർശിയായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്. ആ കുടുംബം ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കുകയാണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും കാഴ്ച ഇല്ലെങ്കിലും പരസ്പരം സ്നേഹിച്ചും ആശ്രയിച്ചും ഒരുമിച്ചു മുന്നോട്ട് പോകുന്ന ഈ കുടുംബം സമൂഹത്തിന് ഒരു മാതൃക തന്നെയാണ്.