റോഡിലൂടെ കേറി പാഞ്ഞു പോകുന്ന വണ്ടികളെ കാണുമ്പോൾ റോഡിലേക്ക് ഇറങ്ങാൻ തന്നെ നമുക്ക് ഭയമാണ് കാരണം ഇപ്പോൾ എന്താ വരുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല. മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി പോകുന്നവരാണ് ഇന്നത്തെ സമൂഹത്തിലുള്ള ആളുകൾ.
സ്വന്തം കൈ കൊണ്ട് ഒരാൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ എന്താണെന്ന് പോലും നോക്കാൻ നേരമില്ലാതെയാണ് അവർ പോകുന്നത്. ഇവിടെ ഇതാ അഹങ്കാരം മൂത്ത് റോഡിലൂടെ ഒരു കുഴപ്പവുമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്ന വ്യക്തിയെ തള്ളിയിടാൻ ശ്രമിച്ചപ്പോൾ ആ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ. ബൈക്കിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ യുവതിയും യുവാവും. അവരുടെ അരികിലൂടെ ബൈക്കിൽ പോവുകയായിരുന്നു മറ്റൊരു യുവാവ്.
യാതൊന്നും തന്നെ അയാൾ ആ പെൺകുട്ടിയെ ചെയ്തില്ല എന്നിരുന്നിട്ട് പോലും അയാളെ ബൈക്കിൽ നിന്നും തള്ളിയിടാൻ ആ പെൺകുട്ടി ശ്രമിക്കുകയാണ്. എന്നാൽ സംഭവിച്ചത് വിപരീതമായിരുന്നു. പെൺകുട്ടി അയാളെ ചവിട്ടാൻ കാലുകൾ പൊക്കിയത് ബാലൻസ് തെറ്റി ആ പെൺകുട്ടി വണ്ടിയിൽ നിന്നും താഴെ വീഴുകയായിരുന്നു. അയാൾക്ക് ഒന്നും സംഭവിക്കാതെ പോവുകയും ചെയ്തു.
പിന്നിലൂടെ വരുന്ന വണ്ടിയിൽ നിന്നുള്ള ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മറ്റുള്ളവരെ മനപ്പൂർവം ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഇതായിരിക്കും ഫലം. ആ പെൺകുട്ടിക്ക് വീഴുന്ന വീഴ്ചയിൽ ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം. മറ്റുള്ളവരെ മനപ്പൂർവ്വം ഉപദ്രവിക്കാൻ നമുക്ക് ആർക്കും തന്നെ അവകാശവുമില്ല അധികാരവും ഇല്ല ഇതുപോലെ ചെയ്താൽ അപ്പോൾ തന്നെ കിട്ടും അതിന്റെ ശിക്ഷ.