സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപോലെ ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത ഒരു സംഭവമാണ്. ഒരു ഷോ പോളിഷ് ചെയ്യുന്ന ഒരു ചെറിയ പയ്യൻ വിലകൂടിയ വാച്ചുകൾ വിൽക്കുന്ന ഒരു കടയിലേക്ക് കയറുകയാണ്. ആദ്യം വിചാരിച്ചത് അവനു വഴിതെറ്റി അവിടേക്ക് കയറി വന്നതായിരിക്കും എന്നതായിരുന്നു. എന്നാൽ സത്യത്തിൽ അതായിരുന്നില്ല. അവനെ പറഞ്ഞു വിടാൻ എത്തിയ കട ഉടമ അടുത്തേക്ക് എത്തിയതോടെ അവൻ പറഞ്ഞു അച്ഛന് സമ്മാനം കൊടുക്കാൻ ഒരു വാച്ച് വേണമെന്ന്.
ഒരു നിമിഷം ആ കടയുടെ ഉടമ ഒന്ന് നിന്നു പോയി. നിഷ്കളങ്കം ആയിട്ടുള്ള അവന്റെ മുഖത്ത് നോക്കി അദ്ദേഹത്തിന് ഒന്നും പറയാൻ സാധിച്ചില്ല. കൂടിപ്പോയാൽ 9 വയസ്സ് മാത്രമേ അവനു പ്രായമുണ്ടാവുകയുള്ളൂ. അയാൾ കൂടുതൽ ഒന്നും ചിന്തിച്ചില്ല വില കൂടിയ വാച്ചുകൾ വിൽക്കുന്ന ചില അലമാര തുറന്ന് വേണമെന്ന് ചോദിച്ചു. അവനെ ഒന്നും പറയാൻ സാധിച്ചില്ല. ഒടുവിൽ അയാൾ തന്നെ ഒരു വാച്ച് ആ കുട്ടിക്ക് വേണ്ടി തിരഞ്ഞെടുത്ത് കൊടുത്തു.
അവനത് വളരെയധികം ഇഷ്ടമായി. തന്റെ പോക്കറ്റിൽ നിന്നും ഏതാനും നോട്ടുകൾ എടുത്ത കടക്കാരന്റെ നേരെ നീട്ടി. അവനെ ആ വാച്ചിന്റെ വിലയൊന്നും അറിയില്ല അച്ഛന് സമ്മാനം കൊടുക്കണം എന്ന് മാത്രമേ അവൻ അറിയൂ. തെരുവിൽ ഇരുന്ന് അവൻ ഷൂ പോലെ ശശി ചെയ്യുന്നതെല്ലാം ഈ കടക്കാരൻ ദിവസവും കാണുന്നതായിരുന്നു. അവന്റെ ജീവിത കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ അയാൾക്ക് സാധിച്ചു. വാച്ച് കൊടുത്തപ്പോൾ ഉള്ള അവന്റെ സന്തോഷം എത്രത്തോളം അവന്റെ അച്ഛനോട് സ്നേഹമുണ്ട് എന്ന് കാണിക്കുന്നു.
ആരൊക്കെയോ വാച്ച് ഇട്ടുകൊണ്ട് നടക്കുന്നത് കണ്ട് അച്ഛന് വേണ്ടി വാങ്ങിക്കുന്നതായിരിക്കും. മാസങ്ങൾ ആയിട്ടുള്ള അവന്റെ അധ്വാനത്തിൽ നിന്നും മിച്ചം പിടിക്കുന്നത് ആയിരിക്കും ആ നോട്ടുകൾ. കടയുടെ ഉടമ അവന്റെ കയ്യിൽ നിന്നും പൈസയൊന്നും വാങ്ങിയില്ല നന്നായി ജീവിക്കണം എന്നും എന്താവശ്യം വന്നാലും എന്റെ മുന്നിൽ വരണം എന്നും പറഞ്ഞ് അവനെ സന്തോഷത്തോടെ യാത്രയാക്കി. കടയിലുള്ള മറ്റൊരു തൊഴിലാളിയായിരുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.