ഇന്നത്തെ കാലത്ത് തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ നോക്കാൻ സമയമില്ലാത്തതുകൊണ്ട് വൃദ്ധസദനങ്ങളിലേക്ക് എല്ലാം പറഞ്ഞു വിടുന്ന മക്കളുള്ള സമൂഹത്തിലാണ് നമ്മൾ ഓരോരുത്തരും ജീവിച്ചു കൊണ്ടിരിക്കുന്നത് ചോര നീരാക്കിയ അവർ നമ്മളെ വളർത്തി വലുതാകും എന്നാൽ സ്വത്തിന്റെയും മറ്റും പേരുകൾ പറഞ്ഞു അവരെ ഇതുപോലെയുള്ള സാധനങ്ങളിലേക്കും തെരുവുകളിലേക്കും നമ്മൾ പറഞ്ഞുവിടും.
എന്നാൽ യാതൊരു പരാതിയുമില്ലാതെ ആയിരിക്കും അവർ പോകുന്നത്. മാതാപിതാക്കൾ അങ്ങനെയാണ് തന്റെ മക്കളെ സ്നേഹിക്കാൻ അല്ലാതെ ദ്രോഹിക്കാൻ അവർക്കറിയില്ല. എന്നാൽ മാതാപിതാക്കളെ ഇതുപോലെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞുവിട്ട എല്ലാ മക്കളും കാണേണ്ട ഒരു കാഴ്ചയാണ് ഇത്.
ഇത്ര പ്രായമായിട്ടും തന്റെ അമ്മയെ സ്നേഹിക്കുന്ന ഒരു മകന്റെ വീഡിയോ. ഏതോ യാത്രയ്ക്ക് ശേഷം റോഡ് സൈഡിൽ എല്ലാവരും ഇരുന്ന് ഐസ്ക്രീം കഴിക്കുകയാണ് വയസ്സായ തന്നെ അമ്മയ്ക്ക് ഐസ്ക്രീം വാരി കൊടുക്കുന്ന ഈ മകന്റെ വീഡിയോ കാണുമ്പോൾ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും.
ചെറുപ്പകാലത്ത് അമ്മയുടെ കൈകൊണ്ട് മകൻ എത്ര ചോറുണ്ടിട്ടു ഉണ്ടാകും. എന്നാൽ മകന്റെ കൈകൊണ്ട് അമ്മയ്ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ കിട്ടുന്നതിലും വലിയ ഭാഗ്യം വേറെയുണ്ടോ. ഇതുപോലെ ഒരു മകനെ പ്രസവിച്ചത് തന്നെയാണ് ആ അമ്മയുടെ ഭാഗ്യം. ഇന്നത്തെ തലമുറ തീർച്ചയായും കാണേണ്ട ഒരു വീഡിയോ തന്നെയാണ് ഇത്. മാതാപിതാക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ആണ് വേണ്ടത്. അല്ലാതെ അവരെ ഉപേക്ഷിക്കുകയല്ല.