ആഹാ!! എന്തൊരു അടിപൊളി പ്രാർത്ഥന. ഇതുപോലെ ദൈവത്തെ പ്രാർത്ഥിച്ചാൽ എപ്പോൾ മുന്നിൽ വന്നു നിന്നു എന്ന് ചോദിച്ചാൽ മതി.

നമ്മുടെ നാട്ടിൽ പ്രാർത്ഥനകൾ പലവിധത്തിൽ ആണല്ലോ ഓരോ മതക്കാരെയും അനുസരിച്ച് ഓരോ തരത്തിലുള്ള പ്രാർത്ഥനകളും അവർക്കുണ്ടായിരിക്കും. അതെല്ലാം ഓരോരുത്തരെയും അനുസരിച്ചാണ് ഇരിക്കുന്നത് ഇതുതന്നെയായാലും നമ്മൾ ദൈവത്തെ വിളിക്കുന്നതും അവരോട് സംസാരിക്കുന്നത് എല്ലാം മനസ്സിന് വളരെ സന്തോഷവും സമാധാനവും ലഭിക്കാൻ വേണ്ടിയാണല്ലോ.

   

ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രാർത്ഥിക്കുന്നതിന്റെ യഥാർത്ഥ ഉദ്ദേശം അവർക്ക് മനസ്സിലാകണമെങ്കിൽ കുറച്ചു കൂടി വളർന്നു വലുതാകണം എന്നാൽ ഇതുപോലെ ഒരു പ്രാർത്ഥന നിങ്ങൾ ഇതിനു മുൻപ് കേട്ടിട്ടുണ്ടാകില്ല. സിനിമയും പാട്ടുകളും മൊബൈൽ ഫോണുകളും പുതിയ ലോകത്തെ പല കാര്യങ്ങളും കുട്ടികളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു .

എന്നുള്ളതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല. വിളക്ക് വെച്ച് ദൈവത്തോട് പ്രാർത്ഥിക്കാൻ പറഞ്ഞപ്പോൾ ആദ്യമെല്ലാം ദൈവനാമങ്ങളും പാട്ടുകളും പാടിയെങ്കിലും പിന്നീട് അത് അവസാനിക്കുന്നത് ഒരു സിനിമ പാട്ടിൽ ആയിരുന്നു. പ്രാർത്ഥനകൾ മാറി അതൊരു സിനിമ പാട്ടിലാണ് കൊണ്ടുവന്ന എത്തിച്ചത്.

കാണുന്ന എല്ലാവരിലും ചിരി ഉണർത്തുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഈ കുട്ടി കുറുമ്പൻ കൊള്ളാലോ ഈ പ്രാർത്ഥന കേട്ടാൽ ദൈവം തന്നെ ഇറങ്ങിയോടും എന്നല്ല രസകരമായ നിരവധി കമന്റുകളാണ് വന്നത്. അവന്റെ ഹൃദയത്തിൽ ആ സിനിമ പാട്ട് എത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *