നമ്മുടെ ജീവിതത്തിൽ പഠനകാലങ്ങളിൽ എല്ലാം തന്നെ നമ്മൾ വീട്ടിൽ ചെലവഴിക്കുന്ന സമയത്തിനേക്കാൾ വിദ്യാലയങ്ങളിൽ ആയിരിക്കും കൂടുതൽ സമയം ചെലവഴിക്കുന്നത്. വീട്ടിൽ അച്ഛനമ്മമാരുടെ ഇടപെടുന്നതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് സ്കൂളിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും ആയിരിക്കും.
പലപ്പോഴും നമ്മുടെ അച്ഛനെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് നമ്മുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അധ്യാപകരായിരിക്കും. സ്കൂളിലേക്ക് വരുന്ന ഓരോ വിദ്യാർത്ഥികളെയും സ്വന്തമക്കളെ പോലെയാണ് ഓരോ അധ്യാപകരും കാണുന്നത്. അതുകൊണ്ടുതന്നെ അവർക്ക് എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ അത് തീർത്തു കൊടുക്കേണ്ടതും അധ്യാപകർ തന്നെയാണല്ലോ.നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ അധ്യാപകർ പലതരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്.
നമ്മുടെ ജീവിതത്തിന്റെ ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ പോലും അവരുടെ ഒരുസാന്നിധ്യം ഉണ്ടായിരിക്കും.അതുപോലെ തന്നെ താൻ പഠിപ്പിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും ഓരോ ചലനങ്ങൾ പോലും അവർ തിരിച്ചറിയും. കാരണം അതുപോലെയുള്ള ഒരുപാട് അധ്യാപകരുടെ സംരക്ഷണയിലാണ് നമ്മുടെ ജീവിതം ഉയർന്നു വരുന്നത്. അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഈ കുഞ്ഞ് എന്തിനാണ് കരയുന്നത് എന്നറിയില്ല പക്ഷേ അവിടെ മാറി നിന്നുകൊണ്ട് കരയുന്ന ആ കുട്ടിയെ അധ്യാപകന് ശ്രദ്ധിച്ചിരുന്നു.
അതുവഴി കടന്നുപോകുമ്പോൾ ആയിരുന്നു കുഞ്ഞ് കരയുന്നത് അധ്യാപകൻ കണ്ടത് ഉടനെ അവളോട് കാര്യങ്ങൾ ചോദിക്കുന്നതും .അവളെ സമാധാനപ്പെടുത്തി തോളിൽ ഒന്ന് തട്ടി അവളോട് പോകാൻ ആവശ്യപ്പെടുന്ന വളരെ മനോഹരമായി ഒരു വീഡിയോ ആണ് ഇത്. അവളുടെ അത്രയും വലിയ സങ്കടത്തിൽ അധ്യാപകന്റെ ആ ഒരു ആശ്വാസവാക്കുകൾ തന്നെ മതിയായിരുന്നു. ചിലർ അങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ ഒരു വാക്കുകൊണ്ട് നമ്മളുടെ എത്രയും വലിയ സങ്കടത്തെ പോലെ തീർക്കാൻ അവർക്ക് സാധിക്കും. അതിൽ ഒരാളാണ് നമ്മുടെ അധ്യാപകർ.