സുഖമില്ലാതെ നിലത്തേക്ക് ബോധം കെട്ട് വിടാൻ പോയ അമ്മയെ കൃത്യസമയത്ത് രക്ഷിച്ച മകൻ. ഇവനാണ് ഇപ്പോൾ താരം.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധം തെളിയിക്കുന്ന ധാരാളം കഥകളും വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ കാണാറുണ്ടല്ലോ. വയ്യാതിരിക്കുന്ന അമ്മയെ പരിപാലിക്കാനും അമ്മയ്ക്ക് വേണ്ട കാര്യങ്ങൾ ചെയ്തു നോക്കുകയും ചെയ്യുന്ന ഒരു ചെറിയ കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തന്റെ മകനോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അമ്മ പെട്ടെന്ന് തലകറങ്ങുന്നത് പോലെ അനുഭവപ്പെട്ടതും തലകറങ്ങി അമ്മ വീഴാൻ പോയതും.

   

അമ്മ തറയിലേക്ക് തലകറങ്ങി വീഴാൻ പോകുമ്പോൾ ആയിരുന്നു പെട്ടെന്ന് മകന്റെ ഇടപെടൽ. ഈ സംഭവം നടക്കുന്നത് ചൈനയിൽ ആയിരുന്നു. 9 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയ കുട്ടിയായിരുന്നു അത്. വീഴാൻ പോയ അമ്മയെ അവൻ താങ്ങി നിൽക്കുകയും അവന്റെ മുഴുവൻ ശക്തി ഉപയോഗിച്ച് അമ്മയെ വലിച്ച് കട്ടിലിലേക്ക് കടത്തുകയും ആണ് ചെയ്യുന്നത്. അമ്മയോടൊപ്പം തന്നെ അവനും കട്ടിലിലേക്ക് വീഴുന്നുണ്ട് അമ്മയുടെ ഭാരം അവന് താങ്ങാൻ കഴിയുന്നുണ്ടായില്ല .

പക്ഷേ അമ്മയ്ക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാതെയായിരുന്നു അവൻ കട്ടിലിലേക്ക് അമ്മയെ കിടത്തിയത്. അതിനുശേഷം അവൻ വേഗം തന്നെ ഫോൺ എടുത്ത് വേണ്ടപ്പെട്ടവരെ എല്ലാം അവൻ വിളിച്ചു വിവരം അറിയിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. അതിനിടയിൽ തന്നെ അവൻ അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം. ബോധം കെട്ട് കിടക്കുന്ന അമ്മയ്ക്ക് ബോധം വരാൻ അവൻ ഇടയ്ക്ക് തട്ടി വിളിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം.

അതിന്റെ അരികിലായി അവനെക്കാൾ പ്രായം കുറഞ്ഞ അവന്റെ അനിയത്തിയെയും നമുക്ക് കാണാൻ സാധിക്കും ചിലപ്പോൾ അവിടെ നടക്കുന്നത് എന്താണെന്ന് പോലെ മനസ്സിലാക്കാനുള്ള ബോധം അവൾക്കായിട്ടില്ല. പിന്നീട് അവൻ വീടിന്റെ പലഭാഗങ്ങളിലായി ഓടിനടന്ന് എന്തൊക്കെയോ ചെയ്യുന്നത് നമുക്ക് കാണാം ബോധം വന്ന അമ്മയ്ക്ക് അവൻ വെള്ളവും ഭക്ഷണവും എല്ലാം നൽകുന്നതും നമുക്ക് കാണാൻ സാധിക്കും. ഇത്രയും സ്നേഹനിധിയായ ഒരു മകനെ കിട്ടിയതാണ് ആ അമ്മയുടെ ഭാഗ്യം.

Leave a Reply

Your email address will not be published. Required fields are marked *