കാൻസർ എന്ന രോഗത്തെ ഭയമില്ലാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല എല്ലാവരും തന്നെ മരണ ഭയത്തോടെ കാണുന്ന അസുഖമാണ് ക്യാൻസർ. എന്നാൽ ഇന്നത്തെ കാലത്ത് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ പൂർണമായും മാറ്റാൻ സാധിക്കുന്ന ഒരു അസുഖം കൂടിയാണ് കാൻസർ എങ്കിൽ തന്നെയും എല്ലാവർക്കും ഒരു ഭയമാണ്. മറ്റ് അസുഖങ്ങളിൽ നിന്നുംകഠിനമായ വേദനകൾ ആയിരിക്കും ഇതിന്റെ ചികിത്സ സമയങ്ങളിൽ രോഗി അനുഭവിക്കേണ്ടിവരുന്നത് .
അതിന്റെ ഭാഗമായി ശാരീരികമായും മാനസികമായും അവർ വളരെയധികം തളർന്നു പോവുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ അവർക്ക് കരുത്തായി കൂടെ ഉണ്ടാവുന്നത് അവരെ ഒരുപാട് സ്നേഹിക്കുന്ന ആളുകൾ മാത്രമായിരിക്കും. മറ്റ് എന്തിനേക്കാളും അവർക്ക് വേണ്ടത് പൂർണ്ണമായ സപ്പോർട്ടും അവർക്ക് സന്തോഷം നൽകുന്ന ആളുകളുടെ പിന്തുണയും മാത്രമാണ്. ഇവിടെ കാൻസർ ബാധിയായിട്ടുള്ള തന്റെ ഭാര്യക്ക് വേണ്ടി ഭർത്താവ് ചെയ്തത് കണ്ടോ.
കീമോതെറാപ്പിയുടെ ഭാഗമായി തലമുടി കൊഴിയുന്നത് രോഗികൾക്ക് സംഭവിക്കുന്നതാണ് പിന്നീട് തലമുടി എല്ലാം തിരികെ വരുകയും ചെയ്യും എന്നാൽ ആ സമയത്ത് അവർ അനുഭവിക്കുന്ന മാനസിക വിഷമം നമുക്ക് പറഞ്ഞറിയിക്കാൻ പോലും സാധിക്കില്ല. കുറൈശിയായി മുടി കൊഴിയുന്നതിനു മുൻപ് തലമുടി എല്ലാം തന്നെ കളയാൻ അവൾ തീരുമാനിച്ചു എന്നാൽ തന്നെ മുടിയെല്ലാം ഷേവ് ചെയ്ത് കളഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ സാധിച്ചില്ല.
എന്നാൽ തന്നെ ഭാര്യയുടെ സങ്കടം തന്നെയും സങ്കടം തന്നെയാണെന്ന് മനസ്സിലാക്കിയ ഭർത്താവ് അവൾക്ക് സപ്പോർട്ട് നൽകുന്നത് വേണ്ടി തന്റെ തലമുടി കൂടി ഷേവ് ചെയ്തു മാറ്റുകയാണ്. മാനസികമായി ഒരു ചെറിയ ആശ്വാസം എങ്കിലും നൽകണമെന്ന് ആ ഭർത്താവിന്റെ സ്നേഹമാണ് നമ്മൾ അവിടെ കാണുന്നത്. ഇതുപോലെ സ്നേഹനിധിയായ ഭർത്താവിനെ കിട്ടാൻ ആ സ്ത്രീ ഭാഗ്യം ചെയ്തിരിക്കണം.