പറഞ്ഞാൽ അനുസരിക്കുന്ന ആട്ടിൻകുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടോ. സാധാരണ നമ്മൾ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടികളെ എവിടെയെങ്കിലും പോകാനും വരാനും പറയുമ്പോൾ അവർ അനുസരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ കൂടെ കളിക്കാൻ വരുന്ന ആട്ടിൻകുട്ടിയെ കണ്ടോ. ഇന്നത്തെ കാലത്ത് കുട്ടികളെല്ലാവരും മൊബൈൽഫോണുകളിൽ തിരക്കുപിടിച്ച് ഇരിക്കുമ്പോൾ ഈ കുട്ടി ചെയ്യുന്നത് കണ്ടോ തന്റെ വീട്ടിലെ ആട്ടിൻകുട്ടിയുടെ കൂടെയാണ് അവന്റെ കളി.
വീട്ടിലുള്ള ടൂവീലർ വണ്ടിയുടെ മുകളിൽ കയറിയിരുന്ന് അവൻ വണ്ടി ഓടിക്കുന്നത് പോലെ കാണിക്കുകയാണ്. അവിടെ അവന്റെ കൂട്ടുകാരി ആ ആട്ടിൻകുട്ടിയാണ്. ആട്ടിൻകുട്ടിയോട് എന്റെ പുറകിൽ നീ കയറി ഇരുന്നോളൂ എന്ന് പറയുമ്പോൾ ആട്ടിൻകുട്ടി കയറിയിരിക്കുകയും എന്നെ മുറുകെ പിടിച്ചോളൂ എന്ന് പറയുമ്പോൾ രണ്ട് കൈകൾ അവന്റെ കഴുത്തിലൂടെ ഇട്ട് മുറുകെ പിടിച്ചിരിക്കുന്ന ആട്ടിൻകുട്ടിയാണ് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
ഇന്നത്തെ പുതിയ തലമുറയെങ്കിലും പ്രകൃതിയുമായി ചേർന്ന് വേണം വളർന്നു വരുവാൻ. നമ്മുടെ ചുറ്റുപാടുകളോടെ വളരെയധികം ഇണങ്ങി വേണം നമ്മൾ ജീവിക്കുവാൻ. ഇന്നത്തെ കുട്ടികളെല്ലാവരും ഇത് കണ്ടുപഠിക്കണം തന്റെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിലും അല്ലെങ്കിൽ കൂടെയും നമ്മൾ ചുറ്റുപാടുമായി ഇടപഴകി വേണം എപ്പോഴും ജീവിക്കുവാൻ.
ഈ ആട്ടിൻകുട്ടിയുടെയും കുട്ടിയുടെയും വീഡിയോ കാണുന്ന എല്ലാവരും തന്നെ വലിയ സന്തോഷത്തിലാണ്. ഇതുപോലെ ഒരു ആട്ടിൻകുട്ടി ഉണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ല എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. നിങ്ങളുടെ വീട്ടിലുണ്ടോ ഇതുപോലെയുള്ള വളർത്തു മൃഗങ്ങൾ.