തകർപ്പൻ വ്യായാമ മുറകളും ആയി പൂച്ച. ഈ പൂച്ചയുടെയും യുവതിയുടെയും പ്രവർത്തിയാണ് ഇപ്പോൾ വൈറൽ.

യുവതിക്കൊപ്പം വ്യായാമം ചെയ്യുന്ന പൂജ ഈ പൂച്ചയുടെയും യുവതിയുടെയും പ്രവർത്തിയാണ് ഇപ്പോൾ വൈറലാകുന്നത്. വളർത്തു മൃഗങ്ങളുടെ പല രസകരമായ വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട് അക്കൂട്ടത്തിൽ ഇതാ മറ്റൊരു വീഡിയോ കൂടി വൈറൽ ആയിരിക്കുകയാണ്. ഈ വീഡിയോയിലെ താരം ഒരു പൂച്ചയാണ്.

   

നായകളെപ്പോലെ മനുഷ്യനോട് ഏറ്റവും അധികം സ്നേഹം കാണിക്കുന്ന ജീവികളിൽ ഒന്നാണ് പൂച്ച. ഈ വീഡിയോയിലെ താരം ഒരു യുവതിയും അവരുടെ വളർത്തു പൂച്ചയും ആണ്. വൈറലായ ഈ വീഡിയോയിൽ ഒരു യുവതി തന്റെ വളർത്തു പൂച്ചയോടൊപ്പം വർക്ക് ഔട്ട് ചെയ്യുകയാണ്. കിടന്നുകൊണ്ട് യുവതി തന്നെ കാലുകൾ മുകളിലേക്ക് ഉയർത്തുമ്പോൾ പൂച്ച ചാടി കാൽപാദത്തിൽ കയറി ഇരിക്കുകയാണ്.

പിന്നെ യുവതി കിടന്നുകൊണ്ട് സൈക്കിൾ ചവിട്ടുന്ന രീതിയിൽ കാലുകൾ ചലിപ്പിക്കുമ്പോൾ പൂച്ച അതിനനുസരിച്ച് ഇരു കാൽപാദങ്ങളിലേക്ക് മാറിമാറി ചവിട്ടുകയും ചാടുകയും ആണ്. പൂച്ചയുടെ ഈ അഭ്യാസം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഈ വീഡിയോ കൂടാതെ പൂച്ച ഇരുകാലുകളിൽ യുവതി യോടൊപ്പം നടക്കുന്ന വീഡിയോയും ശ്രദ്ധേയമാകുന്നു.

യജമാനനോട് അങ്ങേയറ്റം സ്നേഹം കാണിക്കുന്ന പൂച്ചയുടെ പ്രവർത്തിയെ പറ്റി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. തന്റെ യജമാനനോടുള്ള വിശ്വാസവും സ്നേഹവും മാത്രമാണ് പൂച്ചയെ കൊണ്ട് ഇതുപോലെ ചിന്തിപ്പിക്കുന്നത്. ആ പൂച്ചയ്ക്ക് പെൺകുട്ടിയോടുള്ള സ്നേഹം എത്ര മാത്രമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *