സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്ന് പറയുന്നത് മറ്റ് ഏത് സ്നേഹബന്ധങ്ങളെക്കാളും വളരെയധികം വ്യത്യസ്തമായിട്ടാണ്. മറ്റ് ഏത് ബന്ധങ്ങൾ ആയാലും ചെറിയൊരു തെറ്റിദ്ധാരണയോ വഴക്കോ മതി അതോടെ എല്ലാം ഇല്ലാതാക്കാൻ. എന്നാൽ എത്രയൊക്കെ വഴക്കിട്ടാലും എത്രയൊക്കെ തല്ലു കൂടിയാലും ഒട്ടും പിരിയാതെ പിന്നെയും സ്നേഹത്തോടെ കൂട്ടുകൂടുന്നത് സഹോദരങ്ങൾ മാത്രമായിരിക്കും.
സാധാരണ സഹോദരങ്ങൾ തമ്മിൽ അധികം പ്രായവ്യത്യാസം ഉണ്ടാകില്ല എന്നാൽ ഒരുപാട് പ്രായവ്യത്യാസമുള്ള സഹോദരങ്ങൾ ആണെങ്കിലോ. അവർക്ക് വയസ്സിന് മുതിർന്ന വ്യക്തി അമ്മയുടെയോ അച്ഛന്റെയോ സ്ഥാനത്ത് ആയിരിക്കും. നീണ്ട 18 വർഷങ്ങൾക്കുശേഷം അനുജനെ ലഭിച്ച ചേച്ചിയുടെ സന്തോഷം കണ്ടോ. ഈ ചേച്ചിയും അനുജനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയുടെ ഡെലിവറിയും മുറിയിൽ പുറത്തുനിന്നുകൊണ്ട് വളരെയധികം ടെൻഷൻ അടിക്കുന്ന ചേച്ചിയെ ആണ് ആദ്യം നമുക്ക് കാണാൻ സാധിക്കുന്നത്.
എന്നാൽ തന്നെ അനുജനെ കണ്ടതോടെ കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞൊഴുകുകയാണ്. ഒരുപാട് മണിക്കൂറുകൾക്ക് ശേഷം ആ ഒരു കാത്തിരിപ്പിന്റെയും വിരാമം ഇട്ടുകൊണ്ട് തന്നെയാണ് കൈയിലേക്ക് ചേച്ചി വാങ്ങുന്നതും വീഡിയോയിൽ കാണാം. ഒരു ചേച്ചി എന്നതിലുപരി ഒരു അമ്മയുടെ കയ്യിലേക്ക് കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിന്റെ അതേ ഒരു സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് അനുജനെ കയ്യിലേക്ക് വാങ്ങിയത്.
ഈ ചേച്ചിയുടെ സന്തോഷത്തോടുള്ള കരച്ചിൽ കാണുമ്പോൾ നമ്മുടെ കണ്ണുകളും നിറഞ്ഞു പോകും. എന്തുതന്നെയായാലും ഈ അനുജൻ വളരെ ഭാഗ്യം ചെന്ന കുഞ്ഞ് തന്നെയാണ്.. കാരണം ജന്മം നൽകാൻ ഒരു അമ്മയും ഇനിയങ്ങോട്ട് തന്നെ വളർത്തി വലുതാക്കാൻ മറ്റൊരു അമ്മയുമാണ് ആ കുഞ്ഞിന് കിട്ടിയിരിക്കുന്നത്.