ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു അവൾ മനസ്സിൽ ആഗ്രഹിച്ചു കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു മോളെ അവരിങ്ങു വരാറായി വേഗം പോയി മാറാൻ നോക്ക്. എന്തിനാണ് അമ്മേ ഇതൊന്നും നടക്കാൻ പോണില്ല. എന്റെ മോള് വിഷമിക്കേണ്ട ഇതെങ്കിലും നടക്കും നമുക്ക് പ്രാർത്ഥിക്കാം. മാറാനായി റൂമിൽ കയറി അവൾ വാതിലടച്ചു വസ്ത്രം മാറ്റിയപ്പോൾ അവളുടെ കഴുത്തിൽ കറുത്ത ചരടിൽ കിലുങ്ങുന്നുണ്ടായിരുന്നു അതാ താക്കോൽക്കൂട്ടം. എന്റെ ജീവിതം നശിപ്പിച്ച താക്കോൽ. ചെറുപ്പത്തിൽ കൂടെ കളിക്കുന്ന കുട്ടികളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും ഓടിക്കളിക്കുന്നതും കാണുമ്പോൾ ഞാൻ കൊതിക്കുമായിരുന്നു.
പക്ഷേ എനിക്ക് അതിനൊന്നും സാധിച്ചില്ല ചെറുപ്പത്തിൽ വന്ന പനി അതിന്റെ പിന്നാലെ വന്ന അപസ്മാരം അത് തകർത്തു എന്റെ ജീവിതം മുഴുവൻ. ഒരു ദിവസം മഴയത്ത് നനയണമെന്ന് എന്റെ ആഗ്രഹം കൊണ്ട് ഞാൻ മഴയെ പ്രണയിക്കാൻ തുടങ്ങിയത് മഴ നിന്നെയും പ്രണയിക്കാൻ തുടങ്ങി പക്ഷേ അപസ്മാരം എന്ന ശത്രു ഞങ്ങളെ തമ്മിൽ അകറ്റി ഞാൻ മണ്ണിലേക്ക് ചേരാൻ തുടങ്ങിയിരുന്നു പക്ഷേ അപ്പോഴും മഴ എന്നെ തന്നെ സ്നേഹിച്ചിരുന്നു. അടുക്കളയിൽ നിന്നും പെട്ടെന്ന് അമ്മാമ്മ പുറത്തു വന്നതു കൊണ്ടായിരുന്നു അപസ്മാരം വന്ന് മണ്ണിൽ കിടന്ന് ഉരുളുന്ന എന്നെ കണ്ടത് അന്ന് കിട്ടിയതാണ് എന്നെ കഴുത്തിൽ താക്കോൽ കൂട്ടം പിന്നീട് ജീവിതകാലം മുഴുവൻ ഇത് വേണം.
എന്നാണ് അവർ എന്നോട് പറഞ്ഞത് ഇത് ഉള്ളതുകൊണ്ട് തന്നെ ദൂരെ കോളേജിൽ പോയി പഠിക്കാനുള്ള എന്റെ ആഗ്രഹം വരെ എനിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. അപ്പോഴേക്കും വാതിലിൽ തട്ടി വന്നിരുന്നു. ഞാൻ പോയി ചായ കൊടുത്തു പതിവുപോലെ തിരികെ ഞാൻ നടന്നു ഇതും നടക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു കരഞ്ഞുകൊണ്ടിരിക്കുകയാണ് എന്റെ പിന്നിൽ ഒരു കൈ വന്നു പിടിച്ചു. താൻ കരയുകയാണോ പെണ്ണുകാണാൻ വന്ന ചെക്കനാണ് എല്ലാം എനിക്ക് കുഴപ്പമില്ല .
പക്ഷേ ഈ കല്യാണത്തിന് എനിക്ക് സമ്മതമല്ല എനിക്ക് അത് മാത്രമേ നിങ്ങളോട് പറയാനുള്ളൂ. അതിന്റെ കാരണം എനിക്ക് അറിയണമെന്നുണ്ട് എന്താണ് കാരണം ഒന്നുമില്ല അവൾ കരയാൻ തുടങ്ങി. എനിക്കറിയാം ഇത് താക്കോൽക്കൂട്ടം അല്ലേ നിന്റെ പ്രശ്നം എന്റെ അമ്മയ്ക്കും ഇതുണ്ടായിരുന്നു അതുകൊണ്ട് എനിക്കറിയാം ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് പെണ്ണുകാണാൻ വന്നത് എന്റെ ജീവിതത്തിൽ നീ തന്നെ എനിക്ക് മതി നിനക്ക് എന്ത് സംഭവിച്ചാലും ഞാൻ കൂടെ ഉണ്ടാകും എന്നൊരു വാക്ക് മാത്രമേ ഇപ്പോൾ എനിക്ക് തരാൻ സാധിക്കു ബാക്കി ഒരുമിച്ച് ജീവിക്കുമ്പോൾ നീ കണ്ടു തന്നെ അറിഞ്ഞാൽ മതി. അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല കരഞ്ഞുകൊണ്ട് അവൾ ആ നെഞ്ചിൽ കിടന്നു.