ചെക്കാ ഇനിയും എന്റെ പിന്നാലെ നടന്നാൽ ഞാൻ ബാക്കിയുള്ള വാക്കുകൾക്ക് വേണ്ടി അവൾ പരതുന്നുണ്ടായിരുന്നു. അവളുടെ മുന്നിലേക്ക് ഒന്നുകൂടി കയറി നിന്നുകൊണ്ട് ഞാൻ പറഞ്ഞു ഞാൻ നിന്നെ പിന്നാലെ നടന്ന നീ എന്നെ എന്ത് ചെയ്യും. ചിരിച്ചുകൊണ്ട് ഞാനത് പറഞ്ഞപ്പോഴും അവൾ മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടന്നു. നീ എനിക്കുള്ളത് തന്നെയാണ് ഞാൻ പറഞ്ഞത് അവൾക്കെട്ടെങ്കിലും തിരിച്ചൊന്നും പറയാതെ അവൾ മുന്നോട്ടു നോക്കി നടന്നു. പെട്ടെന്നായിരുന്നു ഒരു കൈവന്ന ബാക്കിൽ പിടിച്ചത്. നാരായണൻ മാഷ് എന്റെ കിലുക്കാംപെട്ടിയുടെ അച്ഛൻ.
മാഷേ മാഷിനെ കണ്ടപ്പോൾ ഞാൻ ബഹുമാനത്തോടെ നിന്നു. നീ എന്റെ കുട്ടിയെ വിഷമിപ്പിക്കോ. പെട്ടെന്ന് മാഷെ പറഞ്ഞപ്പോൾ എനിക്ക് എന്തു പറയണമെന്നില്ലാതെയായി. അതും പറഞ്ഞ് മാഷ് മുന്നോട്ടു നടന്നു ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കാലൻ കുടയുടെ സഹായത്തോടെ നടക്കാൻ വിഷമിക്കുന്ന മാഷിനെ കണ്ടപ്പോൾ ഞാൻ വണ്ടി കൊണ്ട് മുന്നോട്ടേക്ക് പോയി മാഷ് കയറു ഞാൻ വീട്ടിലേക്ക് കൊണ്ടാക്കാം അവിടെ അമ്മയും ഗായത്രിയും മാത്രമല്ലേ ഉള്ളൂ.
മാഷേ എന്റെ തോളിൽ ഒന്നുകൂടെ തട്ടി നീ നല്ല കുട്ടിയാണ് അനൂപ് ഞാനല്ലേ നിന്നെ പഠിപ്പിച്ചത് ഇപ്പോൾ നന്നായി പഠിച്ച് ഒരു ഡോക്ടർ അല്ലാമായി ഇനി നിനക്ക് തരം പോലെ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കൂ. ഞാൻ നടന്നു പോയി കൊള്ളാം അതും ഒരു വ്യായാമം ആകുമല്ലോ. ഞാൻ മെല്ലെ വീട്ടിലേക്കും പോന്നു വീട്ടിലെത്തിയപ്പോഴേക്കും അമ്മയുംഅമ്മാവനും അവിടെയുണ്ടായിരുന്നു.ഞാൻ നേരം വൈകിയത് കൊണ്ട് എന്റെ ചീത്ത പറയാൻ നിൽക്കുകയാണ് രണ്ടാളും.
ഉടനെ ഞാൻ പറഞ്ഞുബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ അല്ലേ ഇവിടെ എനിക്ക് ഒരു ആശ്വാസം.തിരികെ ചെന്നാൽ വീണ്ടും മരുന്നുകളും രോഗികളുമായിഎല്ലാ ദിവസവും കഴിഞ്ഞുപോകും ശരി. നാളെ നിനക്ക് പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലെങ്കിൽ നമുക്ക് നാളെ ഒരു പെണ്ണുകാണലിന് പോകാം. എനിക്കതൊരു ഷോക്കായിരുന്നു മനസ്സിൽ ഗീതുവിനെ ആയിരുന്നു ഓർത്തത്. അച്ഛൻ മരിച്ചതിനുശേഷം അമ്മാവൻ ആയിരുന്നു എന്നെ പഠിപ്പിച്ചതും എല്ലാം അമ്മയുടെ എതിർക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. നാളെ രാവിലെ തന്നെ നാരായണ മാഷിന്റെ മോളെ ഗീതു അവളെ കാണാൻ നമുക്ക് പോകാം. അമ്മ എന്നോട് എല്ലാം പറഞ്ഞു നിന്റെ ഇഷ്ടം തന്നെയാണ് എന്റെയും ഇഷ്ടം.
അതെനിക്ക് ശരിക്കും ഒരു അത്ഭുതം ആയിരുന്നു പിറ്റേദിവസം ഞങ്ങൾ ഗീതുവിന്റെ വീട്ടിലേക്ക് പോയി ഞങ്ങളെ കണ്ടതോടെ നാരായണൻ മാഷ് വീട്ടിലേക്ക് വിളിച്ചു കയറ്റി. മാഷേ ഞങ്ങൾ മാഷിന്റെ മോളെ പെണ്ണുകാണാൻ വന്നതാണ് ഞങ്ങളുടെ അനൂപിന് വേണ്ടി ഇവന് നിങ്ങളുടെ മോളെ വളരെ ഇഷ്ടമാണ് സ്വത്ത് സമ്പാദ്യമോ ഒന്നും വേണ്ട അവളെ മാത്രം തന്നാൽ മതി. നിങ്ങൾ എന്താണ് മേനോനെ പറയുന്നത് നിങ്ങളുടെ കുടുംബവുമായിട്ട് ഞങ്ങൾ ഒട്ടും ചേരില്ല മാത്രമല്ല ഒരു കാലിലെ സ്വാധീന കുറവുള്ള എന്റെ കുട്ടിയെ കല്യാണം കഴിക്കാൻ എത്ര സ്വത്തു കൊടുത്താലും ആരും വരില്ല. അത്രയും കൊടുക്കാനുള്ള ആസ്തിയും എനിക്കില്ല അവൾ മാത്രമാണ് എന്റെ സ്വത്ത്.
ഭാഷ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഒന്നും വേണ്ട മാഷേ അവളെ മാത്രം തന്നാൽ മതി പതിമൂന്നാമത്തെ വയസ്സിൽ തൊട്ടു തുടങ്ങിയതാണ് എനിക്ക് അവളോടുള്ള പ്രണയം അവൾക്കും അത് ഉണ്ടെന്ന് എനിക്കറിയാം പക്ഷേ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല ഞാൻ ഇത് പറയുമ്പോഴേക്കും വാതിലിന്റെ പുറകിൽ നിന്ന് ഒരു കരച്ചിൽ ഞാൻ കേട്ടു അകത്തേക്ക് പോയപ്പോൾ ഗീതു ആയിരുന്നു അത്. ഞാൻ അവളെ പിടിച്ചു. ഇനിയെങ്കിലും നീ പറ മനസ്സിൽ കൊണ്ടുനട ഇഷ്ടം ഇപ്പോഴെങ്കിലും എന്നോട് തുറന്നു പറഞ്ഞു കൂടെ.
അനൂപേട്ടാ അനൂപേട്ടന് പറ്റിയ ഒരു പെൺകുട്ടി അല്ല ഞാൻ പലപ്പോഴും എന്റെ പിന്നാലെ നടന്നപ്പോഴും എനിക്കിഷ്ടമായിട്ട് കൂടി ഞാൻ ഒന്നും പറയാതിരുന്നത് എന്റെ കുറവുകൾ ഓർത്തുകൊണ്ട് മാത്രമായിരുന്നു. നീ ഒന്നും പറയണ്ട നിനക്ക് കാലിന്റെ വയ്യെങ്കിൽ എന്താ എന്റെ ഈ രണ്ടു കാലുകൾ ഉണ്ടല്ലോ നിന്നെ എടുത്തുകൊണ്ടു പോകാൻ. സഹതാപം കൊണ്ടല്ല എന്നോടുള്ള ആത്മാർത്ഥമായി സ്നേഹം കൊണ്ടാണ് മാഷേ ഇവളുടെ കണ്ണിൽ നിന്ന് ഒരു കണ്ണീരുപോലും ഇനി വരുത്താതെ സന്തോഷത്തോടെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എനിക്ക് അവളെ ഒന്ന് തന്നാൽ മാത്രം മതി. പറയാൻ വാക്കുകൾ ഇല്ലായിരുന്നു ഗീതു അനൂപിന്റെ നെഞ്ചിലേക്ക് ചേർന്നു.