നമ്മുടെ വീട്ടിൽ എല്ലാം തന്നെ പഴയ സാധനങ്ങൾ വിൽക്കാൻ ഉണ്ടോ എന്ന് ചോദിച്ചു വരുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാകും പ്രായമായ ആളുകളും പ്രായമാകാത്തവരും ഉണ്ടാകും പ്രായമായ ആളുകളുടെ കയ്യിൽ ചിലപ്പോൾ നമ്മൾ കുഞ്ഞുങ്ങളെയും കണ്ടിട്ടുണ്ടാകും അതേ പ്രായത്തിലുള്ള കുട്ടികൾ നമ്മുടെ വീട്ടിലും ഉണ്ടായിരിക്കാം.
എന്നാൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളോ നല്ല ഭക്ഷണമോ വസ്ത്രമോ ഒന്നും തന്നെ ആ കുട്ടികൾക്ക് ലഭിക്കണമെന്നില്ല കാരണം അവരുടെ ജീവന് സാഹചര്യങ്ങൾ അങ്ങനെയാണ് ചില ആളുകൾ അത് മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കും ചിലർ അത് ചെയ്യുകയുമില്ല ഇവിടെ നമുക്ക് മാതൃകയാകുന്നത് ഈ രണ്ടു കുട്ടികളാണ്.
ഇവരുടെ വീട്ടിലേക്ക് ഇതുപോലെ പഴയ സാധനങ്ങൾ എല്ലാം കൊണ്ടുപോകാനായി വന്ന അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിയെ കണ്ട് ഇവർ ചെയ്തത് കണ്ടോ തങ്ങൾക്ക് ഉള്ളതുപോലെയുള്ള സൗകര്യങ്ങൾ അവൾക്കില്ല എന്ന് മനസ്സിലാക്കിയതിനു ശേഷം അവൾക്ക് ഇടാൻ രണ്ടു ചെരുപ്പുകളും അവളുടെ കയ്യിലും കഴുത്തിലുമായി വളയും മാലയും എല്ലാം അവർ നൽകുകയാണ് തന്റെ സ്വന്തം സാധനങ്ങൾ ആണ് .
ആ കുഞ്ഞിന് വേണ്ടി അവർ നൽകുന്നത് ഇതെല്ലാം കിട്ടുമ്പോൾ ആ കുഞ്ഞിന്റെ സന്തോഷം വളരെ വലുതായിരുന്നു തന്റെ സഹോദരങ്ങൾ ആകുവാൻ ഒരു അമ്മയുടെ വയറ്റിൽ തന്നെ പിറക്കേണ്ട ആവശ്യമില്ല തന്റെ പ്രായത്തിലുള്ള വരും പ്രായത്തിൽ കുറഞ്ഞവരും എല്ലാം തന്നെ തങ്ങൾക്ക് സഹോദരങ്ങൾ തന്നെയാണ്. നമുക്ക് ഉള്ളതിന്റെ ഒരു പങ്കു മറ്റുള്ളവർക്ക് കൊടുത്താൽ അതിന്റെ പുണ്യം നമുക്ക് തന്നെയാണ് ലഭിക്കുന്നത്.