ഇന്നത്തെ തലമുറയിൽ പെട്ട ആളുകൾ കൂടുതൽ പേരും പല വഴികളിലൂടെ ചിന്തിക്കുന്നവരും പലതരത്തിൽ പ്രവർത്തിക്കുന്നവരും ആണ്. ചിലആളുകൾ മറ്റുള്ളവർക്ക് ഉപകാരമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റു ചിലരാകട്ടെ മറ്റുള്ളവരെ ഉപദ്രവിക്കുക മാത്രമാണ് ചെയ്യുന്നത് അല്ലെങ്കിൽ സമൂഹത്തിന് ദോഷകരമായി ഭവിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ മാത്രം ചെയ്തു ജീവിക്കുന്നവരും ഉണ്ടാകും എന്നാൽ നമ്മൾ എപ്പോഴും ചെയ്യേണ്ടത് മറ്റുള്ളവരെ സഹായിക്കുകയാണ്.
അവർ എന്ത് തരും എന്ന് പ്രതീക്ഷിക്കാതെ നമ്മൾ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകും എന്നെങ്കിലും നമ്മൾ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. അതുപോലെ നാം മറ്റുള്ളവർക്ക് ചെയ്യുന്ന ഉപകാരങ്ങൾ ഒരിക്കലും വിളിച്ചു പറയേണ്ട ആവശ്യമില്ല അത് കണ്ടറിഞ്ഞ് നമ്മളിലേക്ക് അതിന്റെ നന്മ വരുക തന്നെ ചെയ്യും അതെല്ലാം നമ്മൾ ചെറിയ പ്രായത്തിൽ തന്നെ പഠിച്ചു വളരേണ്ട കാര്യമാണ് .
ഇവിടെ നമുക്കെല്ലാം തന്നെ ഒരു മാതൃകയാകുന്ന ഒരു കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് അവൻ സ്കൂളിലേക്ക് പോവുകയോ സ്കൂളിൽനിന്ന് വരികയോ ചെയ്യുകയാണ്. വഴിയിലൂടെ നടന്നു പോകുന്ന സമയത്ത് വെള്ളം കെട്ടിക്കിടക്കുന്നത് അവൻ കാണുന്നുണ്ട് ആ ഓടയിലൂടെ വെള്ളം പോകുന്നതിന് എന്തോ തടസ്സം നേരിടുന്നത് കൊണ്ട് തന്നെ അവിടെ വെള്ളം കൂടിവരുന്നു അവൻ അത് കണ്ടതോടെ സ്വന്തം കൈകൾ ഉപയോഗിച്ച് അതിലെ വേസ്റ്റുകൾ എല്ലാം പുറത്തേക്ക് വലിച്ചെടുക്കുകയും വെള്ളത്തിന് കൃത്യമായ ഒഴുക്ക് ഉണ്ടാക്കുകയും ആണ് ചെയ്യുന്നത്.
ചിലപ്പോൾ അവിടെ കുറച്ച് സമയം കഴിയുമ്പോഴേക്കും വെള്ളം കൂടി വന്നേക്കാം അപ്പോൾ മറ്റുള്ളവർക്ക് നടക്കുമ്പോൾ ബുദ്ധിമുട്ടും ഉണ്ടായേക്കാം അത് മുൻകൂട്ടി കണ്ടുകൊണ്ട് ആ കുട്ടി ചെയ്ത പ്രവർത്തി നമുക്കെല്ലാവർക്കും തന്നെ മാതൃകയാക്കേണ്ടതാണ് അവനോട് ആരും പറഞ്ഞിട്ടില്ല അവനത് ചെയ്യുന്നത് സമൂഹത്തിനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് നമ്മളും ഇതുപോലെ തന്നെയാണ് പ്രവർത്തിക്കേണ്ടത്.