മിണ്ടാപ്രാണികളോട് ഇത്രയും അതിക്രമം വേണോ. സ്വന്തം ജീവൻ പോലും നോക്കാതെ അയാൾ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും.

നമ്മളെ പോലെ തന്നെയാണ് ഈ ഭൂമിയിൽ ജീവിക്കാൻ ഒരുപാട് അവകാശമുള്ള ജീവികളാണ് നമുക്ക് ചുറ്റുമുള്ളത് അതിൽഎല്ലാ ജീവജാലങ്ങളും ഉൾപ്പെടും. ആർക്ക് വേണ്ടിയോ ആർക്കു വേണ്ടിയും ഒന്നിനെയും കൊല്ലാൻ നമുക്ക് യാതൊരു അവകാശവുമില്ല. എന്നാൽ മനുഷ്യത്വം തീരെയില്ലാത്ത ഒരു വ്യക്തിയുടെ പ്രവർത്തനം കണ്ടു.

   

ഒരു നായക്കുട്ടിയെ റെയിൽവേ ട്രാക്കിന്റെ ഉള്ളിൽ കയറി കെട്ടി നിർത്തിയിരിക്കുകയാണ്. ആ നായകുട്ടിയുടെ ജീവൻ അപകടത്തിൽ ആകും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യാൻ അവർക്ക് എങ്ങനെ മനസ്സ് വരുന്നു. നായക്കുട്ടിയെ കെട്ടിയിട്ട റെയിൽവേ ട്രാക്കിൽ ഒരു ട്രെയിൻ കടന്നുവരുന്നതും നമുക്ക് കാണാം എന്നാൽ ദൈവദൂതരേ പോലെ ഒരു വ്യക്തി വരികയും അയാൾ തന്റെ ജീവൻ പോലും നോക്കാതെ നായ കുട്ടിയുടെ കെട്ടഴിച്ച് അതിനെയും കൊണ്ട് പുറത്തേക്ക് ചാടി കടക്കുകയാണ് ചെയ്യുന്നത്.

നിമിഷനേരം കൊണ്ടാണ് അവർ ചാടി കടക്കുന്നത് ഇല്ലെങ്കിൽ രണ്ടുപേരുടെയും ജീവൻ അപകടത്തിൽ ആകുമായിരുന്നു വളരെ നടുക്കത്തോടെ മാത്രമേ ഈ വീഡിയോ നമുക്ക് കാണാൻ സാധിക്കുക സെക്കൻഡുകൾ മാത്രമായിരുന്നു മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ആ നിമിഷം. ഈ ലോകത്ത് എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ട് അതും ഒരു ജീവനാണ്.

ജീവന്റെ വില അറിയാവുന്ന ആ വ്യക്തിനായക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചത്. വളാത്ത മൃഗങ്ങളെ നിങ്ങൾക്ക് വളർത്താൻ താല്പര്യം ഇല്ലെങ്കിൽ അവരെ സ്വതന്ത്രമായി വിട്ടേക്കൂ ഇല്ലെങ്കിൽ വളർത്താൻ താല്പര്യമുള്ളവർക്ക് കൊടുക്കൂ ഒരു കാരണവശാലും ഇതുപോലെയൊന്നും അവരുടെ ജീവൻ അപകടത്തിൽ ആകുന്ന മട്ടിൽ പ്രവർത്തിക്കരുത് എന്ന് അപേക്ഷ മാത്രമേ വീഡിയോ കാണുന്നവർക്ക് നേരെ പറയാനുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *