വെറും അഞ്ചാം മാസം കൊണ്ട് ജനിച്ചാൽ ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞിനെ കണ്ടോ ഒന്നിന് പിറകെ മറ്റൊന്നായി എത്തിയ രോഗങ്ങളും ശാസ്ത്രക്രിയകളും. ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ പോലും എഴുതിയ ആ കുഞ്ഞിന്റെ പോരാട്ടം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു അഞ്ചാം മാസത്തിൽ ജനിച്ചതുകൊണ്ടുതന്നെ ശ്വാസകോശം പൂർണമായും വളർച്ച കിട്ടിയില്ല എന്നതായിരുന്നു ആ കുഞ്ഞു നേരിട്ട ആദ്യത്തെ പ്രശ്നം. അതുകൊണ്ടുതന്നെ ജനനശേഷം ഏഴ് മാസം വരെ കുഞ്ഞു വെന്റിലേറ്ററിൽ മാത്രമായിരുന്നു.
അച്ഛനമ്മമാർക്ക് എടുക്കാനോ ഒന്ന് തലോടാനോ പോലും സാധിക്കാത്ത അവസ്ഥ. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമായിരുന്നു ആ കുഞ്ഞിന്. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നം സ്ഥിതി കൂടുതൽ വഷളാക്കി ഉടനെ മറ്റൊരു ഹോസ്പിറ്റലിൽ മാറ്റി ഹൃദയത്തിന്റെ ശസ്ത്രക്രിയ നടത്തി. അതിനു പിന്നാലെ ന്യൂമോണിയ കൂടി വന്നതോടെ രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞു പക്ഷേ ആ കുഞ്ഞിനെ കൈവിടാൻ ഈശ്വരന് തയ്യാറായില്ല.
ഭക്ഷണം കഴിക്കുന്നതിനുവേണ്ടി ട്യൂബ് വരെ വന്നു പനിയും ശ്വാസംമുട്ടും എല്ലാം ആയി കുറെ ദിവസങ്ങൾ. ഒടുവിൽ എല്ലാ വെല്ലുവിളികളെയും തരണം ചെയ്തു ഏഴാം മാസം വീട്ടിലേക്ക് പോകുന്നു. നാലു വർഷങ്ങൾക്കുശേഷം അവൾ മിടുക്കി കുട്ടിയായി മാറിയിരിക്കുന്നു. മകളെക്കുറിച്ച് അമ്മയ്ക്ക് അഭിമാനം മാത്രമേ ഉള്ളൂ.
ഏറെക്കാലം കാത്തിരുന്നാണ് കുഞ്ഞിനെ കിട്ടിയത് ഗർഭകാലത്ത് കഴിച്ചു ഗുളികകൾ എല്ലാം തന്നെ അലർജിയായി മാറുകയായിരുന്നു ആരോഗ്യം വഷളായി മാറുകയാണ് കുഞ്ഞു രക്ഷപ്പെടാനുള്ള സാധ്യതകൾ കുറഞ്ഞതോടെയാണ് ഡോക്ടർമാർ അബോട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. കുറേ മാസങ്ങളോളം ആശുപത്രിയിൽ കിടക്കുകയും വേദനകൾ സഹിക്കുകയും ചെയ്തു പക്ഷേ ഇപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ആ വേദനകൾക്കൊന്നും തന്നെ വേദന അല്ലായിരുന്നു. ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.